പാലക്കാട്: പാലക്കാട് ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ. കോൺഗ്രസും പോപ്പുലർ ഫ്രണ്ടുമായുള്ള അവിശുദ്ധ ബന്ധത്തിന്‍റെ ഭാഗമായാണോ ജാഥയിൽ ഇതുവരെ അവരെക്കുറിച്ച് പരാമർശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ക്രിസ്‌ത്യൻ സമൂഹത്തിനുള്ള ആശങ്കയെക്കുറിച്ചും രാഹുൽഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി പി വേണുഗോപാൽ, വൈസ് പ്രസിഡന്‍റ് എ.കെ ഓമനക്കുട്ടൻ എന്നിവരോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.