ETV Bharat / state

മണ്ണാർക്കാട് റാഗിങ്: പ്രതികളുടെ വിവരം നൽകിയില്ലെങ്കിൽ പ്രിൻസിപ്പലിനെ പ്രതിയാക്കുമെന്ന് പൊലീസ്

കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റി വിഷയം ചർച്ചക്കെടുത്തെങ്കിലും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

പ്രിൻസിപ്പൽ പ്രതിയാകും
author img

By

Published : Jul 21, 2019, 3:09 PM IST

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കോളജില്‍ റാഗിങിനെ തുടർന്ന് ദേശീയ കായിക താരത്തിന്‍റെ കർണപടം തകർന്ന സംഭവത്തിൽ പ്രതികൾ ഒളിവിൽ തുടരുന്നു. കോളജിലെ ഒന്നാം വർഷ ഇസ്ലാമികചരിത്ര ബിരുദ വിദ്യാർഥിയും വുഷു ചാമ്പ്യനുമായ മുഹമ്മദ് ദിൽഷാദാണ് റാഗിങിന് ഇരയായത്. സംഭവത്തിൽ ഇതുവരെ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അവസാന വർഷ ബിരുദ വിദ്യാർഥികളും എംഎസ്എഫ് പ്രവർത്തകരുമായ മുഹമ്മദ് ഷിബിൽ, ഷാനിദ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി.

എന്നാൽ റാഗിങ് നടത്തിയ സംഘത്തില്‍ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് വിവരം നൽകാൻ കോളജ് അധികൃതർ തയ്യാറായിട്ടില്ല. പ്രതികളെക്കുറിച്ച് 15 ദിവസത്തിനകം സൂചന നൽകാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പ്രിൻസിപ്പലിനെ പ്രതിയാക്കേണ്ടി വരും എന്ന് പൊലീസ് അറിയിച്ചു. കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റി വിഷയം ചർച്ചക്കെടുത്തെങ്കിലും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

Intro:മണ്ണാർക്കാട് റാഗിംഗ്: പ്രതികളുടെ വിവരം നൽകിയില്ലെങ്കിൽ പ്രിൻസിപ്പൽ പ്രതിയാകും.

Body:മണ്ണാർക്കാട് എംഇഎസ് കോളജിൽ റാഗിങ്ങിനെ തുടർന്ന് ദേശീയ കായിക താരത്തിന്റെ കർണപടം തകർന്ന സംഭവത്തിൽ പ്രതികൾ ഒളിവിൽ തുടരുന്നു. കോളജിലെ ഒന്നാം വർഷ ഇസ്ലാമികചരിത്ര ബിരുദ വിദ്യാർഥിയും വുഷു ചാമ്പ്യനുമായ മുഹമ്മദ് ദിൽഷാദാണ് റാഗിങ്ങിന് ഇരയായത്. സംഭവത്തിൽ ഇതുവരെ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികളും എം എസ് എഫ് പ്രവർത്തകരുമായ മുഹമ്മദ് ഷിബിൽ, ഷാനിദ് എന്നിവർക്കെതിരായ തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ഇവരെ കൂടാതെ റാഗിംഗ് നടത്തിയ ഗ്യാങ്ങിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ച് വിവരം നൽകാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. പ്രതികളെക്കുറിച്ച് 15 ദിവസത്തിനകം സൂചന നൽകാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പ്രിൻസിപ്പാളിനെ പ്രതിയാക്കേണ്ടി വരും എന്ന് പോലീസ് അറിയിച്ചു. കോളേജിലെ ആൻറി റാഗിംഗ് കമ്മിറ്റി വിഷയം ചർച്ചക്കെടുത്തെങ്കിലും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.