പാലക്കാട്: പഠനമില്ലാ കാലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് കൊള്ളക്കെതിരെ സംസ്‌കാര സാഹിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പാലക്കാട് അഞ്ചുവിളക്കില്‍ നിന്ന് കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ബോബന്‍ മാട്ടുമാന്ത ഉദ്‌ഘാടനം ചെയ്‌തു. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ക്ലാസുകള്‍ നല്‍കാതെ വിദ്യാര്‍ഥികളില്‍ നിന്നും ആദ്യഗഡു ഫീസായി 5000 രൂപ ഈടാക്കിയെന്നാരോപിച്ചാണ് പ്രതിഷേധം. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലയ്‌ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിദ്യാര്‍ഥികളെ പിഴിഞ്ഞല്ല അധ്യാപകര്‍ക്ക് ശമ്പളം നല്‍കേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ. രാജേഷ് വൈദ്യര്‍ അധ്യക്ഷത വഹിച്ചു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് കൊള്ളക്കെതിരെ പ്രതിഷേധം - protest against private educational institution
ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ക്ലാസുകള്‍ നല്‍കാതെ വിദ്യാര്‍ഥികളില്‍ നിന്നും ആദ്യഗഡു ഫീസായി 5000 രൂപ ഈടാക്കിയെന്നാരോപിച്ചാണ് പ്രതിഷേധം