ETV Bharat / state

ഭവാനിപ്പുഴ കയ്യേറി ഗസ്റ്റ്ഹൗസ്: കണ്ണടച്ച് അധികൃതർ, സ്വകാര്യ കമ്പനിക്ക് എതിരെ പ്രതിഷേധം - attappadi news

ഭവാനിപ്പുഴയ്ക്ക് സമീപം പുറമ്പോക്ക് കയ്യേറി ഗസ്റ്റ് ഹൗസ് നിർമിച്ചതിന് എതിരെ പ്രതിഷേധം. ജെല്ലിമേട് ഊര് നിവാസികളുടെ നടവഴി അടച്ചതായും ആരോപണം.

private-guest-house-in-bhavanipuzha-attappadi-protests-against-private-companies
ഭവാനിപ്പുഴ കയ്യേറി ഗസ്റ്റ്ഹൗസ്: കണ്ണടച്ച് അധികൃതർ, സ്വകാര്യ കമ്പനിക്ക് എതിരെ പ്രതിഷേധം
author img

By

Published : Feb 2, 2021, 4:20 PM IST

Updated : Feb 3, 2021, 9:33 AM IST

പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറി വൻകിട സ്വകാര്യ കമ്പനി ഗസ്റ്റ് ഹൗസ് നിർമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റവന്യു രേഖകൾ പ്രകാരം പുറമ്പോക്ക് ഭൂമിയായി അടയാളപ്പെടുത്തിയ പ്രദേശം ഉൾപ്പെടെ കൈക്കലാക്കിയാണ് സ്വകാര്യ മോട്ടോർ പമ്പ് നിർമാണ കമ്പനി വിശാലമായ ഗസ്റ്റ് ഹൗസും ചുറ്റുമതിലും നിർമിച്ചിരിക്കുന്നത്.

ആദ്യം നിർമിച്ച ചുറ്റുമതിൽ കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ തകർന്നു വീണിരുന്നു. പുഴയിലെ തന്നെ ഉരുളൻ കല്ലുകൾ ഉപയോഗിച്ചായിരുന്നു അന്ന് ചുറ്റുമതിൽ നിർമ്മിച്ചത്. പ്രളയത്തിൽ വെള്ളം കയറി മതിൽ നിന്ന ഭാഗത്തെ മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് പഴയ സ്ഥലത്തോട് ചേർന്ന് വീണ്ടും അതിർത്തി വേലി കെട്ടിയിട്ടുണ്ട്. എന്നാല്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിർമാണം നടത്തിയതിന് എതിരെ ജില്ലാ കലക്‌ടർക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു.

ഭവാനിപ്പുഴ കയ്യേറി ഗസ്റ്റ്ഹൗസ്: കണ്ണടച്ച് അധികൃതർ, സ്വകാര്യ കമ്പനിക്ക് എതിരെ പ്രതിഷേധം

പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് ഊരുനിവാസികൾ പറയുന്നത്. നയനാംപെട്ടി, ജെല്ലിമേട് തുടങ്ങിയ കോളനികളോട് ചേർന്നാണ് ഗസ്റ്റ്ഹൗസ് നിർമിച്ചിരിക്കുന്നത്. ഇതില്‍ ജെല്ലിമേട് ഊരിലേക്കുള്ള നടവഴി മതില്‍ കെട്ടി അടച്ചതിനാല്‍ ഊരുനിവാസികൾക്ക് സ്വന്തം ഊരിലെത്താൻ മറ്റ് വഴികൾ തേടേണ്ട അവസ്ഥയാണ്. ഊരുനിവാസികൾക്ക് ഗസ്റ്റ്ഹൗസിനോട് ചേർന്നുള്ള വഴിയിലൂടെ നടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായും പരാതിയുണ്ട്.

രണ്ടാൾ പൊക്കത്തില്‍ നിർമിച്ചിട്ടുള്ള മതില്‍ ജെല്ലിമേട് കോളനിയിലേക്കുള്ള കാറ്റും വെളിച്ചവും പോലും തടസപ്പെടുത്തുന്നതായും ഊരുനിവാസികൾ പറയുന്നു. അതോടൊപ്പം ഗസ്റ്റ് ഹൗസിന്‍റെ മതില്‍ക്കെട്ടിനുള്ളില്‍ അനുമതിയില്ലാതെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നതെന്നും അനധികൃത സ്വകാര്യ ഗസ്റ്റ്ഹൗസും നിർമാണ പ്രവർത്തനങ്ങളും അടിയന്തരമായി പൊളിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Last Updated : Feb 3, 2021, 9:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.