പാലക്കാട്: എകെ ബാലന്‍റെ ഭാര്യ പികെ ജമീലയെ തരൂരിൽ മൽസരിപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രതിഷേധം. കുടുംബവാഴ്ചയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എകെ ബാലനെതിരെ പാലക്കാട് നഗരത്തിലും തരൂരിലും പോസ്റ്ററുകൾ പതിച്ചു. ഇരുട്ടിന്‍റെ സന്തതികളാണ് പോസ്റ്ററുകൾ പതിച്ചതെന്നും സ്ഥാനാർഥിത്വം തീരുമാനിച്ചിട്ടില്ലെന്നുമാണ് എകെ ബാലന്‍റെ പ്രതികരണം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്, എകെ ബാലന്‍റെ വീട് നിൽക്കുന്ന പറക്കുന്നം, പ്രസ് ക്ലബ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സേവ് കമ്യൂണിസത്തിന്‍റെ പേരിലുള്ള പോസ്റ്ററുകൾ പതിച്ചിരുന്നത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. തരൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പതിച്ച പോസ്റ്ററുകളിൽ അറപ്പാണ് കുടുംബവാഴ്ചയെന്നും പട്ടികജാതി ക്ഷേമസമിതി നേതാവ് പൊന്നുകുട്ടനെ സ്ഥാനാർഥിയാക്കണമെന്നുമാണ് ആവശ്യം. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റിലും ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ വിയോജിപ്പ് ഉയർന്നിരുന്നു. എന്നാൽ ഇത് ശുദ്ധ അസംബന്ധം എന്നായിരുന്നു എകെ ബാലൻ പിന്നീട് പ്രതികരിച്ചത്.
പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ കെ ശാന്തകുമാരിയെയോ തരൂരിൽ പരിഗണിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഷൊർണൂരിൽ പികെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റിയിരുന്നു. പി മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുള്ളത്. ഒറ്റപ്പാലത്ത് പി ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡിവൈഎഫ്ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്.
ഭാര്യയുടെ സ്ഥാനാർഥിത്വം; എകെ ബാലനെതിരെ പാലക്കാട് പോസ്റ്ററുകൾ - ak balan
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്, എകെ ബാലന്‍റെ വീട് നിൽക്കുന്ന പറക്കുന്നം, പ്രസ് ക്ലബ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സേവ് കമ്യൂണിസത്തിന്‍റെ പേരിലുള്ള പോസ്റ്ററുകൾ പതിച്ചിരുന്നത്