ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം; ഉന്നതതല യോഗം ഇന്ന്

എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

കേരളത്തിൽ കർശന നിയന്ത്രണങ്ങൾക്ക് സാധ്യത  കൊവിഡ് നിയന്ത്രണം  ജില്ലയിലെ കേസുകൾ 200 കടക്കുന്നു  പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ  കേരളത്തിൽ കർശന നിയന്ത്രണം  Possibility of strict restrictions in Kerala  covid restrictions  more restrictions in kerala  covid restrictions  cheif secretary meeting
കൊവിഡ്; കേരളത്തിൽ കർശന നിയന്ത്രണങ്ങൾക്ക് സാധ്യത
author img

By

Published : Apr 12, 2021, 9:57 AM IST

തിരുവനന്തപുരം: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം 7000ത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.

എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം. കൂട്ടം ചേരലുകൾ ഒഴിവാക്കാൻ നടപടികളുണ്ടാകും. മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരും. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലാത്തതിനാൽ സ്വയം പ്രതിരോധത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഉള്ള നടപടികൾ ആകും സ്വീകരിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.