പാലക്കാട് : തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ശനിയാഴ്‌ച രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണെന്നും സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ വ്യക്തമാക്കി. താഴെനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങുകയുള്ളൂവെന്നും സംഘം അറിയിച്ചു.
14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ വെള്ളിയാഴ്‌ച പരിശോധനയ്ക്ക് പോയത്. എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. മലബാർ സിമന്‍റ്‌സിന്‍റെ ഖനിയുടെ എട്ട് കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പൊലീസ് സംഘം തുടരുന്നത്.
ALSO READ : സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴ ; ശനിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി.ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്‌ണൻ, വാളയാർ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെ 14 പേരാണ് വനത്തിലുള്ളത്.
ഇവരെ പുറത്തെത്തിക്കാനായി പുലർച്ചെയോടെ വനപാലകരുടെ എട്ട് അംഗ സംഘമാണ് വനത്തില്‍ പ്രവേശിച്ചിട്ടുള്ളത്. പാറപ്പെട്ടി വനത്തിലാണ് തിരച്ചിൽ.