ETV Bharat / state

ആരോഗ്യ കേരളം 2024; വെല്ലുവിളി ഉയർത്തിയ രോഗങ്ങള്‍ - DISEASE OUTBREAKS KERALA 2024

ഏറ്റവും അപകടകരകാരികളായ രോഗങ്ങളും മരണ നിരക്കും അറിയാം.

PANDEMICS REPORTED IN KERALA 2024  PANDEMIC DEATHS KERALA  DISEASES AND DEATH IN KERALA 2024  KERALA YEARENDER2024
DISEASE OUTBREAKS KERALA 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

രോഗ്യ രംഗത്ത് കൊവിഡ് സൃഷ്‌ടിച്ച അരക്ഷിതാവസ്ഥയിൽ നിന്ന് മലയാളികൾ കരകയറി തുടങ്ങിയിട്ടേ ഒള്ളു. അതിനിടയിൽ പുതിയതും പഴയതുമായ നിരവധി പകർച്ചവ്യാധികൾ ആണ് ഈ വർഷവും ആരോഗ്യരംഗത്തിന് വെല്ലുവിളി ഉയർത്തിയത്. നിപ, ഷിഗെല്ല, എംപോക്‌സ്, വെസ്‌റ്റ് നൈൽ തുടങ്ങി മുന്‍പ് കണ്ടിട്ടുള്ളതും കാണാത്തതുമായ നിരവധി അസുഖങ്ങള്‍ ഇത്തവണ സംസ്ഥാനത്ത് തലപൊക്കി.

പ്രത്യേകിച്ചും പനി പടർന്നു പിടിച്ചൊരു കാലമായിരുന്നു 2024. 2.8 ലക്ഷത്തോളം പേർക്കാണ് ഈ വർഷം ഡിസംബർ 17 വരെ പനി സ്ഥിരീകരിച്ചത്. 20000 ലധികം പേർക്ക് ഡെങ്കിയും 7000 ലധികം പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. കഴിഞ്ഞ തവണ 974 പേർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ച സ്ഥാനത്താണിത്. 3000 ത്തിലധികം പേർക്ക് H1N1 സ്ഥിരീകരിച്ചപ്പോള്‍ അത്ര പരിചിതമല്ലാത്ത എംപോക്‌സ് എന്ന രോഗം 6 പേർക്കും ഷിഗെല്ല 117 പേർക്കും വെസ്‌റ്റ് നൈൽ 29 പേർക്കും സ്ഥിരീകരീച്ചു.

PANDEMICS REPORTED IN KERALA 2024  PANDEMIC DEATHS KERALA  DISEASES AND DEATH IN KERALA 2024  KERALA YEARENDER2024
2023 ലും 2024 ലും റിപ്പോർട്ട് ചെയ്‌ത പകർച്ചവ്യാധികള്‍ (Directorate of Health Department (January 1 – December 17 2023 & 2024))

2023 നേക്കാള്‍ പകർച്ചവ്യാധികള്‍ മൂലമുള്ള മരണങ്ങളും 2024 ൽ സംസ്ഥാനത്ത് വർധിച്ചു. എലിപ്പനി മൂലമാണ് ഏറ്റവും കൂടുതൽ മരണങ്ങള്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇത് 94 ആയിരുന്നു. ഡെങ്കി ബാധിച്ച് 98 ആളുകളും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 79 ആളുകളും H1N1 ബാധിച്ച് 58 ആളുകളും മരിച്ചതാണ് തൊട്ടു പുറകെയുള്ള കണക്കുകള്‍. എംപോക്‌സിന്‍റെ ഏറ്റവും അപകടകാരിയായ ക്ലേഡ് 1 വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചതെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ല. ഷിഗെല്ല ബാധിച്ച് 1 മരണവും വെസ്‌റ്റ് നൈൽ ബാധിച്ച് 7 മരണങ്ങളും സ്ഥിരീകരിച്ചു.

2024 ലെ വിവിധ അസുഖങ്ങളുടെ മരണ നിരക്ക് (Directorate of Health Department (January 1 – December 17 2023 & 2024))

2023 ലെയും 2024 ലെയും മരണ നിരക്കുകള്‍ താരതമ്യം (Directorate of Health Department (January 1 – December 17 2023 & 2024))

പിടിമുറുക്കിയ പ്രധാന രോഗങ്ങള്‍

നിപ

പകർച്ചാ നിരക്ക് കുറവാണെങ്കിലും മരണനിരക്ക് ഉയർന്നിരിക്കുന്ന, പ്രതിരോധമല്ലാതെ മറ്റു ചികിത്സകളൊന്നും ലഭ്യമല്ലാത്ത ഈ വൈറസ് വലിയ വെല്ലുവിളികൾ ആണ് ആരോഗ്യമേഖലക്ക് ഉയർത്തിയത്. 2018 ൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്‌തത് മുതൽ 6 തവണയാണ് കേരളത്തിൽ ഇതുവരെ രോഗം പൊട്ടിപ്പുറപ്പെട്ടത്.

ആദ്യ തവണ രോഗം പൊട്ടിപുറപ്പെട്ടപ്പോൾ രോഗബാധ സ്ഥിരീകരിച്ച 18 പേരിൽ 17 പേരും മരിച്ചിരുന്നു. പക്ഷെ പിന്നീട് രോഗം റിപ്പോർട്ട് ചെയ്‌തപ്പോഴൊക്കെയും തുടക്കത്തിൽ തന്നെ വൈറസിനെ പിടിച്ച് കെട്ടാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്കായത് മരണ നിരക്കിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചു. 2024 ൽ രണ്ടു തവണ തലപൊക്കിയ വൈറസ് രണ്ടു ജീവനുകള്‍ അപഹരിച്ചു.

2021ൽ കോഴിക്കോട് ജില്ലയിലെ രണ്ട് പഴംതീനി വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപ വൈറസ് ആൻ്റിബോഡികൾ എൻഐവി പുണെ ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഈ സസ്‌തനികളാണ് വൈറസിൻ്റെ ഉറവിടം എന്നാണ് കരുതുന്നത്. മെയ്, ജൂൺ മാസങ്ങളിൽ പ്രജനനം നടത്തുന്ന ഈ വവ്വാലുകളിൽ നിന്നാണ് മനുഷ്യർക്കും രോഗം പടരുന്നതെന്നാണ് കരുതുന്നത്. ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ നഷ്‌ടപ്പെടുന്നത് മൂലം മൃഗങ്ങൾ മനുഷ്യരുമായി കൂടുതൽ അടുത്ത് ജീവിക്കുന്നതാണ് വൈറസ് ബാധ അധികമാകാൻ കാരണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത നിപ കണക്കുകള്‍ (Directorate of Health Department)

ലക്ഷണങ്ങൾ: ചുമ, തലവേദന, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ശരീരത്തിന് ബലക്കുറവും പേശി വേദനയും അനുഭവപ്പെട്ടേയ്ക്കാം. രോഗം മൂർച്ഛിച്ചാൽ മസ്‌തിഷ്‌കജ്വരം, തലച്ചോറിൽ വീക്കമുണ്ടാകുന്ന എൻസെഫലൈറ്റിസ് എന്ന അവസ്ഥകള്‍ വരെ എത്തിയേക്കാം. അതേസമയം വൈറസ് ബാധിച്ചാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവില്ല.

മുൻകരുതലുകൾ: പക്ഷികളോ മൃഗങ്ങളോ കടിച്ച പഴങ്ങൾ ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. രോഗികളുമായും സമ്പർക്ക സാധ്യതയുള്ള ആളുകളുമായും ഇടപെടലുകൾ പൂർണമായും ഒഴിവാക്കണം. വാക്‌സിൻ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ പ്രതിരോധം മാത്രമാണ് അസുഖത്തെ ഇല്ലാതാക്കാനുള്ള ഒരേ ഒരു വഴി. രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ചികിത്സ നൽകാനാകുക.

അമീബിക് മസ്‌തിഷ്‌ക ജ്വരം

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി വരുന്ന രോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം 2024 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 97 ശതമാനം മരണ നിരക്കുള്ള രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് ആണ്. ലോകത്ത് ഇതുവരെ 30 ൽ താഴെ പേർ മാത്രം രോഗമുക്തി കൈവരിച്ചിട്ടുള്ള രോഗത്തിൽ നിന്നും കേരളത്തിൽ അസുഖം ബാധിച്ച ഭൂരിഭാഗം പേരും രോഗമുക്തി നേടി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാവുകയും ചെയ്യുക. അമീബിക് മസ്‌തിഷ്‌ക ജ്വരം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

ലക്ഷണങ്ങൾ: രോഗാണു പ്രവേശിച്ച് 1 മുതൽ 9 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രമായ തലവേദന, പനി, ചർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ അപസ്‌മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയവയും സംഭവിക്കും.

മുൻകരുതലുകൾ: കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും നീർച്ചാലുകളിലെയും കുളി ഒഴിവാക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.

മങ്കി പോക്‌സ്

ഇന്ത്യയിൽ തന്നെ ആദ്യമായി എംപോക്‌സിന്‍റെ ഏറ്റവും അപകടകരമായ വകഭേദമായ ക്ലേഡ് 1 വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. 5 എംപോക്‌സ് കേസുകളാണ് ഈ വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇ യിൽ നിന്നും നാട്ടിലെത്തിയ മലപ്പുറത്ത് നിന്നുള്ള 38 കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. പിന്നീട് എറണാകുളത്തും ഏറ്റവും അവസാനമായി കണ്ണൂരിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

മങ്കി പോക്‌സ് എന്നതിന്‍റെ മറ്റൊരു പേരാണ് എംപോക്‌സ്. ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ എംപോക്‌സിന് വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണുള്ളത്. 1980ല്‍ ഇത് ലോകമെമ്പാട് നിന്നും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഈ വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി.

ലക്ഷണങ്ങൾ: പനി, കഠിനമായ തലവേദന, നടുവേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖത്തും ശരീരത്തിലും കുമിളകള്‍ ഉണ്ടാകുകയും ചെയ്യും. മിക്കവരിലും ചെറിയ തരത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണാറുള്ളത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് വേഗത്തില്‍ എംപോക്‌സ് ബാധിക്കുക.

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, രോഗിയുടെ ശരീരത്തില്‍ നിന്നുണ്ടാകുന്ന സ്രവങ്ങള്‍, മലിനമായ ചുറ്റുപാടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അസുഖം മനുഷ്യരിലേക്ക് പകരുന്നത്. അണ്ണാന്‍, എലി, കുരങ്ങ് എന്നിവകളില്‍ നിന്നും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മുൻകരുതലുകൾ: എംപോക്‌സ് ഒരു വൈറല്‍ രോഗമായതിനാല്‍ ഇതിന് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

ഷിഗെല്ല

117 പേർക്ക് സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല സ്ഥിരീകരിച്ചു. അതിസാരം വിഭാഗത്തിൽ പെടുന്ന ബാക്‌ടീരിയ പകർത്തുന്ന രോഗമാണ് ഷിഗെല്ല. ഈ രോഗം ഗുരുതരമാകുന്നത് ഷിഗെല്ല ബാക്‌ടീരിയകൾ മനുഷ്യ ശരീരത്തിലെ വൻകുടൽ തുരന്നു കയറും എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും.

മനുഷ്യ വിസർജ്യത്തിൽ നിന്നാണ് ഈ രോഗം പകരുന്നത്. അതുകൊണ്ടുതന്നെ വൃത്തിഹീനമായ വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോൾ രോഗം വരാം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചാൽ തന്നെ രോഗപ്പകർച്ച ഒഴിവാക്കാൻ കഴിയും. അതിസാരം വിഭാഗത്തിൽപ്പെടുന്ന രോഗമായതിനാൽ വയറിളക്കം തന്നെയാണ് ഈ രോഗത്തിനും പ്രധാന ലക്ഷണം.

ലക്ഷണങ്ങൾ: കുടലിൽ തുരന്നു കയറുന്നതിനാൽ മലത്തിൽ രക്തത്തിൻ്റെ അംശം കാണുന്നതിനൊപ്പം തന്നെ ചെറിയ പനിയും ഈ രോഗത്തിൻ്റെ ലക്ഷണമാണ്.

മുൻകരുതലുകൾ: വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനമായും രോഗം തടയാനുള്ള മാർഗം

വെസ്റ്റ് നൈല്‍

വെസ്റ്റ് നൈല്‍ പനി പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറല്‍ ബാധയാണ്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.

ലക്ഷണങ്ങൾ: തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്‌ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 80 ശതമാനം വൈറസ് ബാധിതരില്‍ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. 20 ശതമാനം പേരില്‍ പനി, തലവേദന, ചര്‍ദ്ദി, തൊലിപ്പുറമെയുള്ള റാഷസ് എന്നീ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനത്തില്‍ താഴെ ആളുകളില്‍ വൈറസ് ബാധ നാഡീവ്യൂഹത്തെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ 150 രോഗികളില്‍ ഒരാള്‍ക്ക് മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാവാറുള്ളൂ.

മുൻകരുതലുകൾ: കൊതുക് തന്നെ പടർത്തുന്ന ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് വെസ്‌റ്റ് നൈലിന് താരതമ്യേന മരണ നിരക്ക് കുറവാണ്. വെസ്‌റ്റ് നൈല്‍ രോഗത്തിന് വാക്‌സിൻ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

കൊവിഡിന് ശേഷം ആളുകളുടെ പ്രതിരോധ ശേഷി കുറഞ്ഞതായുള്ള പഠനങ്ങളെ ശരിവക്കുന്നതാണ് ഇത്തവണത്തെ പകർച്ചവ്യാധികളുടെ കണക്കുകള്‍. വർഷം തോറും പുതുതായി റിപ്പോർട്ട് ചെയ്യുന്ന അസുഖങ്ങളും ആരോഗ്യ മേഖലക്ക് നിരന്തര വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.