പാലക്കാട്: ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഹുണ്ടിക പൊളിച്ച് പണം മോഷ്‌ടിച്ച മലമ്പുഴ സ്വദേശി അറസ്റ്റിൽ. പൂക്കുണ്ട് കോളനിയിലെ വിഷ്ണു (30) ആണ് അറസ്റ്റിലായത്. രാവിലെ മോഷണ ശേഷം ബൈക്കിൽ വരുമ്പോഴാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ ഒരു വക്കീലിന്‍റെ മോഷ്ടിച്ച ബൈക്കുമായാണ് മോഷണത്തിനെത്തിയത്. ഇൻസ്പെക്ടർ സിജോ വർഗീസ്, എഎസ്ഐ കെ രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ഹേമാംബിക നഗർ പൊലീസിന് കൈമാറി.