ETV Bharat / state

പാലക്കാട് മെഡിക്കൽ കോളജിന്‍റെ മെയിൻ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ആരോഗ്യ രംഗം കൂടുതൽ കാര്യക്ഷമമാക്കാന്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ 2014 ലാണ് പാലക്കാട് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്.

പാലക്കാട് മെഡിക്കൽ കോളജിന്‍റെ മെയിൻ ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
author img

By

Published : Jul 9, 2019, 9:08 PM IST

Updated : Jul 10, 2019, 1:00 AM IST

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിന്‍റെ മെയിൻ ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനവും നടത്തി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിക്കുകയെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപഭാവിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജായി പാലക്കാട് മെഡിക്കൽ കോളജിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് മെഡിക്കൽ കോളജിന്‍റെ മെയിൻ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഭൂഗർഭ നിലയടക്കം ആകെ നാല് നിലകളായാണ് പുതിയകെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 11353 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്ലോക്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പരീക്ഷ ഹാള്‍, സെന്‍ട്രല്‍ റിസര്‍ച്ച് ലാബ്, ഫാര്‍മക്കോളജി ഡിപ്പാര്‍ട്‌മെന്‍റ്, കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്‍റ്, മൈക്രോബയോളജി, പത്തോളജി, ഫോറന്‍സിക് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ക്കായി പത്ത് നിലകള്‍ വീതമുള്ള ഹോസ്റ്റല്‍, 26 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. ആരോഗ്യമന്ത്രി കെ കെ ശൈലജ, പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, പാലക്കാട് ജില്ലാ കലക്ടർ ബാലമുരളി എന്നിവർ പങ്കെടുത്തു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക്കാനും ഒപ്പം ജില്ലയിലെ ആരോഗ്യ രംഗം കൂടുതൽ കാര്യക്ഷമമാക്കാനും പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ 2014 ലാണ് പാലക്കാട് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്.

Intro:പാലക്കാട് മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം. പുതിയ അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Body:പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഭൂഗർഭ നില അടക്കം ആകെ നാല് നിലകളായാണ് പുതിയകെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലബോറട്ടറികൾ, പരീക്ഷാ മുറികൾ, ലക്ചറൽ ഹാളുകൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുക. ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തകുമാരി, പാലക്കാട് കളക്ടർ ബാലമുരളി ഐഎഎസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ഒപ്പം ജില്ലയിലെ ആരോഗ്യ രംഗം കൂടുതൽ കാര്യക്ഷമമാക്കുകയുമെന്ന ഉദ്ദേശത്തോടുകൂടിയാണ് പാലക്കാട് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിക്കുകയെന്നത് വലിയ നേട്ടമാണെന്നും സമീപഭാവിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായി പാലക്കാട് മെഡിക്കൽ കോളേജിനെ മാറ്റിത്തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Conclusion:ഇടിവി ഭാരത് പാലക്കാട്
Last Updated : Jul 10, 2019, 1:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.