പാലക്കാട്: വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്നേഹവീടൊരുക്കി വ്യാപാരികൾ. പട്ടാമ്പി വല്ലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വാടകയ്ക്ക് കെട്ടിടമെടുത്ത് കോറന്‍റൈൻ കേന്ദ്രം സജ്ജമാക്കിയത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ സ്നേഹവീട് കോറന്‍റൈൻ സെന്‍ററിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചു. പ്രവാസി കൊവിഡ് സ്നേഹവീട് എന്ന സെന്‍ററിൽ എട്ട് വ്യക്തികൾക്കോ കുടുംബത്തിനോ നിരീക്ഷണത്തിൽ ഇരിക്കുവാനുള്ള സൗകര്യമുണ്ട്. നിരീക്ഷണത്തിലിരിക്കാൻ ആളുകൾ എത്തുന്നതിന് മുൻപ് എല്ലാ റൂമുകളും അണുവിമുക്തമാക്കി. നിരീക്ഷണത്തിലിരിക്കുന്നവർക്കുള്ള ഭക്ഷണവും കോറന്‍റൈൻ സെന്‍ററിന്‍റെ വാടകയും വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് നൽകും.
പ്രവാസികൾക്ക് സ്നേഹവീടൊരുക്കി വ്യാപാരികൾ - pattambi
പട്ടാമ്പി വല്ലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വാടകയ്ക്ക് കെട്ടിടമെടുത്ത് കോറന്‍റൈൻ കേന്ദ്രം സജ്ജമാക്കിയത്.