ETV Bharat / state

നാട്ടിലിറങ്ങിയ മ്ലാവ് വല്ലപ്പുഴയില്‍ ബേക്കറി തകർത്തു - sambar deer

ചില്ലുകൾകൊണ്ട് മ്ലാവിന്‍റെ ദേഹത്ത് മുറിവേറ്റിട്ടുണ്ട്

വല്ലപ്പുഴ  വട്ടം കറക്കി മ്ലാവ്  ചില്ലുകൾ തകർത്ത് ബേക്കറിയില്‍ കയറിക്കൂടിയ മ്ലാവ്  മ്ലാവ്  pattambi  sambar deer  sambar deer attack
വല്ലപ്പുഴക്കാരെ മണിക്കൂറുകളോളം വട്ടം കറക്കി മ്ലാവ്
author img

By

Published : Feb 4, 2020, 4:30 PM IST

പാലക്കാട്: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ മ്ലാവ് നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിലാണ് സംഭവം. വല്ലപ്പുഴയിലെ ബേക്കറിയുടെ ചില്ലുകൾ തകർത്ത് അകത്ത് കയറിക്കൂടിയ മ്ലാവ് ഫർണ്ണിച്ചറുകൾ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികൾ നശിപ്പിച്ചു. തൊഴിലാളികൾ ബേക്കറി തുറക്കാനെത്തിയപ്പോഴാണ് സ്ഥാപനത്തിന് മുന്നിലെ ചില്ല് തകർത്ത് മ്ലാവ് അകത്ത് കയറിയത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതോടെ പട്ടാമ്പിയിൽ നിന്ന് പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി മ്ലാവിനെ പിടികൂടി. മ്ലാവിന്‍റെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉള്ളതിനാല്‍ ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചു വിടും.

Intro:ജനവാസ മേഖലയിലെത്തിയ മ്ലാവ് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചുBody:
കാടിറങ്ങി ജനവാസ മേഖലയിലെത്തിയ മ്ലാവ് നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ
പാലക്കാട് വല്ലപ്പുഴയിലെത്തിയ മ്ലാവാണ് നാട്ടിൽ പൊല്ലാപ്പുണ്ടാക്കിയത്. ചില്ലുകൾ തകർത്ത് വ്യാപാര സ്ഥാപനത്തിൽ കയറിക്കൂടിയ മ്ലാവ് ഫർണ്ണിച്ചറുൾപ്പെടെയുള്ള സാധന സാമഗ്രികൾ നശിപ്പിച്ച് പരിഭ്രാന്തി പരത്തി.
തൊഴിലാളികൾ ബേക്കറി തുറക്കാനെത്തിയപ്പോഴാണ് സ്ഥാപനത്തിന് മുന്നിലെ ചില്ല് തകർത്താണ് അകത്ത് കയറിയത്. തൊഴിലാളികൾ ബഹളം വെച്ചതോടെ അടുക്കളയിലേക്ക് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് അവിടെ നിലയുറപ്പിച്ചു. മ്ലാവിനെ തുരത്താൻ നടന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു .
നാട്ടുകാർ വിവരമറിയിച്ചതോടെ പട്ടാമ്പിയിൽ നിന്ന് പോലീസുകാരും .
ദ്രുത പ്രതികരണ സേനയും
വനം വകുപ്പുദ്യോഗസ്ഥരുമെത്തിയാണ്
മ്ലാവിനെ പിടികൂടിയത്. ചില്ല് തകർത്തപ്പോൾ മുറിവേറ്റ മ്ലാവിന് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചു വിടും..Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.