ETV Bharat / state

പട്ടാമ്പി അതിവേഗ കോടതി പ്രവർത്തനം ആരംഭിച്ചു - പട്ടാമ്പി

90 കേസുകളാണ് അതിവേഗ കോടതി ആദ്യം പരിഗണിക്കുക

pattambi  fast track court  പാലക്കാട്  പട്ടാമ്പി  അതിവേഗ കോടതി
പട്ടാമ്പി അതിവേഗ കോടതി പ്രവർത്തനം ആരംഭിച്ചു
author img

By

Published : Jul 3, 2020, 12:09 AM IST

പാലക്കാട്: പട്ടാമ്പിയിൽ അതിവേഗ കോടതി പ്രവർത്തനം ആരംഭിച്ചു. നിലവിലുള്ള മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി കെട്ടിടത്തിൽ തന്നെയാണ് അതിവേഗ കോടതിയുള്ളത്. പട്ടാമ്പി ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ ശുവകുമാറിന്‍റെ അധ്യക്ഷതയിൽ അതിവേഗ കോടതി ജഡ്‌ജ് സതീഷ് കുമാർ കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മറ്റ് കോടതികളിൽ നിന്നും മാറ്റിയ 90 കേസുകളാണ് ഇപ്പോൾ പട്ടാമ്പി അതിവേഗ കോടതിയുടെ പരിഗണനയിൽ ഉള്ളത്.

പട്ടാമ്പി അതിവേഗ കോടതി പ്രവർത്തനം ആരംഭിച്ചു

ഇതിൽ രണ്ട് ബലാത്സംഗ കേസുകളും 88 പോക്സോ കേസുകളുമാണ്. ആദ്യദിവസം 2 പോക്സോ കേസുകളുടെ സിറ്റിംഗ്‌ നടന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ കേസുകൾ ബലാത്സംഗ കേസുകൾ എന്നിവയിൽ അതിവേഗ കോടതിയിൽ കാലതാമസമെടുക്കാതെ വിധി പറയും. മുൻസിഫ് മജിസ്‌ട്രേറ്റ് ആശ, ബാർ അസോസിയേഷൻ സെക്രട്ടറി വരുൺ രഘുനാഥ്, എന്നിവരും അഭിഭാഷകർ, ക്ലർക്കുമാർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.