പാലക്കാട്: ഒറ്റപ്പാലത്ത് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പേരൂർ സ്വദേശി വിനോദാണ് മരിച്ചത്. കൊടുങ്ങല്ലൂർ മൂത്തകുന്നം പത്മനാഭൻ എന്ന ആനയാണ് പാപ്പാനെ കുത്തിയത്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. കാലില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ സുഖ ചികിത്സ നല്‍കുകയായിരുന്ന ആനയ്ക്ക് മരുന്ന് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ കുത്തുകയായിരുന്നു. കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിന്റെ ആനയാണ് പത്മനാഭന്‍. ഒരാഴ്‌ചയോളമായി ആനയ്ക്ക് ചികിത്സ നല്‍കി വരികയായിരുന്നു.
also read: 'കുട്ടായി കൊമ്പനെ' തളയ്ക്കാന്‍ സലീമും ചിന്നത്തമ്പിയും ; കുങ്കിയാനകളെ എത്തിച്ച് വനം വകുപ്പ്