പാലക്കാട്: ജില്ലയില്‍ 14 കേന്ദ്രങ്ങളിലായി ഇന്ന് 1290 ആരോഗ്യ പ്രവർത്തകര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തു. രജിസ്റ്റർ ചെയ്‌തവരിൽ 1400 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. രജിസ്റ്റർ ചെയ്‌ത 110 പേർ വാക്‌സിൻ സ്വീകരിക്കാൻ എത്തിയില്ല.
വാക്‌സിൻ എടുത്ത ആർക്കും ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്‌തതകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 5052 ആയി.