ETV Bharat / state

ചുട്ടുപൊള്ളി പാലക്കാട്; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം

സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Palakkad wheather updates  പാലക്കാട് ചൂട്  പാലക്കാട് കാലാവസ്ഥ വാർത്ത  പാലക്കാട് താപനില ഉയർന്നു  പാലക്കാട് ചൂട് കൂടി  Palakkad hot increased  kerala weather updates  കേരളം കാലാവസ്ഥ വാർത്ത
പാലക്കാട് ഇന്നും ചുട്ടുപൊള്ളും; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം
author img

By

Published : Mar 13, 2022, 10:45 AM IST

പാലക്കാട്: ജില്ലയിൽ ചൂട് വീണ്ടും ഉയരത്തിൽ. ഈ വർഷം ഇതാദ്യമായി താപനില 42 ഡിഗ്രിയിലെത്തി. മുണ്ടൂർ ഐആർടിസിയിലാണ് ശനിയാഴ്‌ച 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി മുണ്ടൂരിൽ തുടർച്ചായായ ദിവസങ്ങളിൽ താപനില 41 ഡിഗ്രിയാണ്. ഇതിന് പിന്നാലെയാണ് 42ൽ എത്തിയത്.

മുണ്ടൂരിൽ 24 ഡിഗ്രിയാണ് കുറഞ്ഞ താപനില. മലമ്പുഴയിൽ 37.2 ഡിഗ്രിയാണ് കൂടിയ താപനില. കുറഞ്ഞ ചൂട് 25.7 ഡിഗ്രിയാണ്. ഈ മാസം അഞ്ചിനാണ് ചൂട് 41 ഡിഗ്രിയിലെത്തിയത്. പിന്നീട് തുടർച്ചയായി പല ദിവസങ്ങളിലും ചൂട് 41ഡിഗ്രിയിലെത്തി. ചൂട് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഈ ആഴ്‌ച ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായെങ്കിലും മഴയുണ്ടായില്ല.

കുടിവെള്ള പ്രശ്‌നവും രൂക്ഷം

ചൂട്‌ കൂടിയതോടെ ജില്ലയിൽ ശീതളപാനീയ വിൽപന കൂടി. പാനീയങ്ങളുടെ വിലയും വർധിച്ചു. പകൽ സമയങ്ങളിൽ ജോലി ചെയ്യാൻ നിയന്ത്രണം ഏർപ്പെടുത്തി. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്‌. കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ജല അതോറിറ്റി ഹെൽപ്‌ലൈൻ നമ്പർ പുറത്തിറക്കി.

ജില്ലയുടെ മലയോരമേഖലകളിലാണ്‌ ജലക്ഷാമമുള്ളത്. ചൂടിനൊപ്പം അന്തരീക്ഷ ഊഷ്‌മാവും കൂടുന്നുണ്ട്. സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ കുട്ടികളെ പുറത്തിറക്കരുതെന്ന നിർദ്ദേശവുമുണ്ട്.

പൂരങ്ങളിൽ ആനകളെ എഴുന്നള്ളിക്കുമ്പോൾ കൃത്യമായി നിർദേശങ്ങൾ പാലിക്കണം. ടാറിട്ട റോഡിൽകൂടി ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ റോഡിൽ വെള്ളം തളിക്കണം. വളർത്തുമൃഗങ്ങൾക്കും ചൂട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് കനത്തതോടെ ജില്ലയിലെ പാലുൽപാദനം കുറഞ്ഞു.

ALSO READ: വേലാഘോഷത്തിനിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.