പാലക്കാട്: ബൈക്കിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ വാളയാർ ടോളിൽ വെച്ച് പിടികൂടി. പെരിങ്ങോട്ട് കുറുശ്ശി പരുത്തിപ്പുള്ളി സ്വദേശി ഹരികുമാർ (40) എന്നയാളെയാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ഇന്ന് രാവിലെ പിടികൂടിയത്. പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ആറു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
ആറു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - വാളയാർ
പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.