ETV Bharat / state

കാറ്റിലും മഴയിലും തൃത്താലയില്‍ 1200 ഓളം വാഴകൾ നശിച്ചു - വേനല്‍മഴ നാശം

തൃത്താല മേഴത്തൂരിലെ നാസറിന്‍റെ കൃഷിയിടത്തിലെ വാഴക്കൃഷിയാണ് നശിച്ചത്

തൃത്താല വാഴക്കൃഷി  പ്രളയ ദുരിതം  നാസര്‍ വാഴ കര്‍ഷകന്‍  കൃഷി നഷ്‌ടം  കൃഷി പരിപാലനം  മൈസൂരി വാഴക്കൃഷി  പാലക്കാട് കൃഷി നഷ്‌ടം  പാട്ടക്കൃഷി  thrithala banana cultivation  banana destroy  palakkad summer rain  വേനല്‍മഴ നാശം  വാഴക്കൃഷി നാശം
കാറ്റിലും മഴയിലും തൃത്താലയില്‍ 1200 ഓളം വാഴ നശിച്ചു
author img

By

Published : May 8, 2020, 3:30 PM IST

പാലക്കാട്: തൃത്താലയില്‍ ശക്തമായ കാറ്റിലും മഴയിലും വാഴക്കൃഷി നശിച്ചു. മേഴത്തൂരിലെ നാസറിന്‍റെ കൃഷിയിടത്തിലെ 1,200 ഓളം കുലച്ച വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്. മൈസൂരി, പൂവൻ ഇനങ്ങളിലായി ആകെ 1,500 വാഴകളാണുണ്ടായിരുന്നത്. പാട്ടത്തുകയും കൃഷി പരിപാലനവുമൊക്കെയായി നാല് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി നാസര്‍ പറയുന്നു.

കാറ്റിലും മഴയിലും തൃത്താലയില്‍ 1200 ഓളം വാഴകൾ നശിച്ചു

വായ്‌പയെടുത്ത് നടത്തിയ കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാസര്‍. സര്‍ക്കാര്‍ സഹായമാണ് നാസറിന്‍റെ ഏക പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.