ETV Bharat / state

'ഗർഭപാത്രം നീക്കം ചെയ്‌തത് അനുവാദം ചോദിക്കാതെ, ബ്ലഡ് ആശുപത്രി എത്തിച്ചുവെന്നത് കള്ളം'; ആരോപണങ്ങള്‍ ആവർത്തിച്ച് ഐശ്വര്യയുടെ കുടുംബം - ഗർഭപാത്രം നീക്കം ചെയ്‌തത് അനുവാദം ചോദിക്കാതെ

കഴിഞ്ഞ ദിവസമാണ് പാലക്കാട് തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തങ്കം ആശുപത്രിക്കെതിരെ ഐശ്വര്യയുടെ കുടുംബം  palakkad thankam hospital  women and child death case palakkad  thankam hospital case  ഗർഭപാത്രം നീക്കം ചെയ്‌തത് അനുവാദം ചോദിക്കാതെ  kerala latest news
ആരോപണങ്ങള്‍ അവർത്തിച്ച് ഐശ്വര്യയുടെ കുടുംബം
author img

By

Published : Jul 8, 2022, 7:12 PM IST

പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ അശുപത്രിക്കെതിരെ ആരോപണങ്ങള്‍ ആവർത്തിച്ച് ഭർത്താവ് രഞ്ജിത്ത്. കുടുംബക്കാർ പലതവണ ചോദിച്ചപ്പോഴാണ് ഗർഭപാത്രം നീക്കം ചെയ്‌തുവെന്ന് ഡോക്‌ടർമാർ പറഞ്ഞത്. മരണത്തിന് ശേഷം ബന്ധുക്കളുടെ ആരോപണങ്ങളെ സ്വാഭാവിക പ്രതികരണമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്‌തതെന്നും രഞ്ജിത്ത് ആരോപിച്ചു.

പ്രസവ സമയത്ത് ആവശ്യത്തിന് ബ്ലഡ് ആശുപത്രി എത്തിച്ചുവെന്നത് കള്ളമാണ്. കുടുംബക്കാർ സ്വന്തം വാഹനത്തിൽ പോയാണ് സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം രക്തം എത്തിച്ചത്. രക്തം ആവശ്യമാണെന്ന് മുൻകൂട്ടി പറഞ്ഞിരുന്നില്ല.

പ്രസവ ശേഷം ഐശ്വര്യയുടെ അവസ്ഥ മോശമാണെന്ന് വളരെ വൈകിയാണ് ബന്ധുക്കളോട് പറയുന്നത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഡോക്‌ടർമാർ സമ്മതിച്ചില്ല. ആശുപത്രിയിൽ നിന്ന് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്നാണ് പറഞ്ഞത്.

ശസ്ത്രക്രിയ തുടങ്ങിയതിന് ശേഷം പല പേപ്പറുകളിലും ഒപ്പിട്ട് വാങ്ങി. ഐശ്വര്യയുടെ തുടർചികിത്സ നടക്കണമെങ്കിൽ ഒപ്പിട്ട് തരണമെന്ന് നിർബന്ധിപ്പിച്ചു. മറ്റൊരു വഴിയുമില്ലാതെയാണ് പല രേഖകളിലും ഒപ്പിട്ടതെന്നും രഞ്ജിത്ത് പറഞ്ഞു.

ഡോക്‌ടർമാരെ സംരക്ഷിക്കുന്ന ഐഎംഎയുടെ നിലപാട് ശരിയല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യൽ പോലും പൂർത്തിയായിട്ടില്ല. അതിന് മുമ്പ് ഡോക്ടർമാരെ ന്യായീകരിക്കുന്ന ഐഎംഎയുടെ നിലപാട് ദൗർഭാഗ്യകരമാണ്.

പൊലീസ് അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. കൃത്യമായ രീതിയിൽ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും പാലക്കാട് മാധ്യമങ്ങളോട് രഞ്ജിത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.