ETV Bharat / state

സുബൈര്‍ വധം: അന്വേഷണം ആര്‍.എസ്എ.സിനെ കേന്ദ്രീകരിച്ചെന്ന് എസ്.പി - അന്വേഷണം ആര്‍ എസ് എസിനെ കേന്ദ്രീകരിച്ച്

ആര്‍ എസ് എസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത് സുബൈറിന്‍റെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍

സുബൈര്‍ വധക്കേസ്; പ്രതികരണവുമായി എസ്.പി;  അന്വേഷണം ആര്‍ എസ് എസിനെ കേന്ദ്രീകരിച്ച്  സുബൈര്‍ വധക്കേസ്
സുബൈര്‍ വധക്കേസ്; പ്രതികരണവുമായി എസ്.പി;
author img

By

Published : Apr 16, 2022, 9:37 AM IST

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പാലക്കാട് എസ് പി ആർ വിശ്വനാഥൻ. കേസിന്‍റെ പ്രാഥമിക അന്വേഷണം ആർ എസ് എസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സുബൈറിന്‍റെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും എസ്.പി വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷംസുദീന്‍റെ നേതൃത്വത്തിലുള്ള മൂന്ന് സി ഐ മാരടങ്ങുന്ന പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു. അക്രമികൾ എത്തിയത് കാറിലായിരുന്നെന്നും കാറിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍.

also read:സുബൈർ വധം: കൊലപാതക സംഘം ഉപയോഗിച്ച രണ്ടാമത്തെ കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.