ETV Bharat / state

വേലാഘോഷത്തിനിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍ - palakkad crime news

റെയിൽവേ കോളനി അത്താണിപറമ്പ് ചന്ദനക്കാവ് വേലക്കിടെ കല്ലേക്കുളങ്ങര പണ്ടാരകുളം ശരത്തിനാണ് വ്യാഴാഴ്‌ച കുത്തേറ്റത്.

Six people arrested for stabbing a young man during vela in palakkad  palakkad Six arrested for stabbing young man  റെയിൽവേ കോളനി അത്താണിപറമ്പ് ചന്ദനക്കാവ് വേല  Railway Colony Athaniparambu chandanakkavu vela  വേലാഘോഷത്തിനിടെ യുവാവിനെ കുത്തിയ ആറ് പേര്‍ അറസ്റ്റില്‍  കല്ലേക്കുളങ്ങര പണ്ടാരകുളം ശരത്  Kallekulangara pandarakulam Sarath  palakkad crime news  six arrested for attacking young man
വേലാഘോഷത്തിനിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍
author img

By

Published : Mar 13, 2022, 9:21 AM IST

പാലക്കാട്: വേലാഘോഷത്തിനിടെ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ. റെയിൽവേ കോളനി അത്താണിപറമ്പ് ചന്ദനക്കാവ് വേലക്കിടെ കല്ലേക്കുളങ്ങര പണ്ടാരകുളം ശരത്തിനാണ് വ്യാഴാഴ്‌ച കുത്തേറ്റത്.

സംഭവത്തിൽ കൽപ്പാത്തി ശംഖുവാരമേട് സ്വദേശി അൽമിഷാൽ (20), പുതുപ്പരിയാരം കനാൽവരമ്പ് പൂച്ചിറ സ്വദേശി സനൽ (21), ഒലവക്കോട് അത്താണിപറമ്പ് അശ്വതിനഗറിൽ മുഹമ്മദ് ആഷിഫ് (23), ധോണി ഉമ്മിനി സ്വദേശി അബുതാഹിർ (28), ഒലവക്കോട് കാവിൽപ്പാട് സ്വദേശി സുൽഫിക്കർ അലി (20), കൊപ്പം പറക്കുന്നം സ്വദേശി അബാസ് (21) എന്നിവർ അറസ്റ്റിലായി.

കല്ലേക്കുളങ്ങരയിൽ വേല കഴിഞ്ഞു മടങ്ങി പോകുമ്പോൾ ശരത്തിനൊപ്പമുള്ള സംഘവും ആറംഗ സംഘവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ സംഘം കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ശരത്തിനെ കുത്തുകയായിരുന്നു. നിലവിൽ ശരത് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎസ്‍പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ALSO READ:യുവതിയെ തലയ്ക്കടിച്ചുവീഴ്‌ത്തി മോഷണം, തുടര്‍ന്ന് കാട്ടിലൊളിച്ചു, ഡ്രോണുകൾക്കും കണ്ടെത്താനായില്ല ; ഭീതിവിതച്ച് സൈക്കോ അശോകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.