ETV Bharat / state

പാലക്കാട് ബാങ്കില്‍ നിന്ന് 30 ലക്ഷം തട്ടിയ ബിഹാര്‍ സ്വദേശിയെ നേപ്പാൾ അതിർത്തിയില്‍ നിന്ന് പിടികൂടി - പാലക്കാട് ഇന്നത്തെ വാര്‍ത്ത

പാലക്കാട് എസ്‌ബിഐ ബാങ്കിൽ നിന്നും 30 ലക്ഷം തട്ടിയെടുത്ത കേസില്‍, മുഖ്യ പ്രതിയായ ബിഹാർ അരാരിയ ദുമരിയ സ്വദേശിയാണ് പിടിയിലായത്

പാലക്കാട്  പാലക്കാട് എസ്‌ബിഐ ബാങ്ക് തട്ടിപ്പ്  പാലക്കാട് എസ്‌ബിഐ ബാങ്ക് തട്ടിപ്പ് 30 ലക്ഷം തട്ടി  പാലക്കാട് ബാങ്കില്‍ നിന്നും 30 ലക്ഷം തട്ടിയ സംഭവം
മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍
author img

By

Published : Dec 17, 2022, 4:27 PM IST

പാലക്കാട്: എസ്‌ബിഐ ബാങ്കിൽ നിന്നും ഓൺലൈൻ വഴി 30 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ നേപ്പാൾ അതിർത്തിയിൽ നിന്നും പിടുകൂടി. ബിഹാർ അരാരിയ ദുമരിയ സ്വദേശിയായ പ്രതി ജീവൻകുമാറാണ് (32) അറസ്റ്റിലായത്. പാലക്കാട് സൗത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്‍റേതാണ് നടപടി.

പാലക്കാട് മേഴ്‌സി കോളേജിന് സമീപത്തെ ബാങ്കില്‍ നിന്നാണ് പ്രതി 30 ലക്ഷം തട്ടിയത്. നിരവധി കേസുകളിലെ പ്രതിയും ഇന്ത്യ - നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്‍റെ തലവനുമാണ് പിടിയിലായ ജീവന്‍കുമാര്‍. നർപത്ഗഞ്ച് ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിരവധി മാഫിയ സംഘങ്ങളെ കുടുക്കാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നു.

പുറമെ, സ്ഥലത്തെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ലോക്കൽ പൊലീസ് തങ്ങളെ സഹായിക്കാൻ ആദ്യം മടിച്ചിരുന്നതായി പാലക്കാട് സൗത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

കബളിപ്പിച്ചത് മൂന്നംഗ സംഘം: പാലക്കാട് ജില്ല പൊലീസ് മേധാവി വിശ്വനാഥ് ഐപിഎസ്, പാലക്കാട് എഎസ്‌പി ഷാഹുൽ ഹമീദ് ഐപിഎസ് എന്നിവരുടെ സമയോചിത ഇടപെടലിൽ അരാരിയ ജില്ല പൊലീസ് മേധാവിയുടെ പിന്തുണ കൂടി ലഭിച്ചു. തുടര്‍ന്നാണ്, പ്രതിയുടെ നീക്കങ്ങള്‍ കൃത്യമായി തിരിച്ചറിയാനും പിന്തുടരാനും പെട്ടെന്ന് വലയിലാക്കാനും പൊലീസിന് സാധിച്ചത്. ഡൽഹി, പട്‌ന, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബാങ്കിനെ കബളിപ്പിക്കാൻ കളമൊരുക്കിയത്.

രണ്ടുപേർ ഒളിവില്‍: മുഖ്യസൂത്രധാരന്‍ ജീവന്‍കുമാര്‍ പിടിയിലായതോടെ ഈ കേസിൽ, നഷ്‌ടപ്പെട്ട മുഴുവന്‍ തുകയും തിരിച്ചുകിട്ടാനുള്ള വഴി തെളിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രധാന പ്രതികളായ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. പാലക്കാട് സൗത്ത് ഇൻസ്പെക്‌ടര്‍ ഷിജു എബ്രഹാമാണ് ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ അറസ്റ്റുചെയ്‌ത ഓപ്പറേഷൻ സംഘത്തിൽ സൗത്ത് എസ്‌ഐമാരായ ഗിരീഷ് എ, ജെബി ശ്യാംകുമാർ ട്രാഫിക് സ്റ്റേഷനിലെ ഷൈജു, സൗത്തിലെ ശിവദാസ് എം ജില്ല ക്രൈം സ്ക്വാഡിലെ കിഷോർ, വിനീഷ്, മുഹമ്മദ് ഷനോസ് എന്നിവർ ഉണ്ടായിരുന്നു. പാലക്കാട് സൈബർ സെല്ലും എഎസ്‌ഐ ദേവിയും അന്വേഷണ സംഘത്തിന് നിർണായക പിന്തുണ നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.