ETV Bharat / state

ജാതി പറഞ്ഞ്‌ ആശംസ; ബിജെപി കൗണ്‍സിലറുടെ എഫ്‌ബി പോസ്റ്റ് വിവാദത്തില്‍ - face book post

പാലക്കാട്‌ നഗരസഭ അധ്യക്ഷനും ഉപാധ്യക്ഷയ്‌ക്കും ആശംസകള്‍ അറിയിച്ച് ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിലായത്

ജാതി പറഞ്ഞ്‌ ആശംസ  ബിജെപി കൗണ്‍സിലറുടെ എഫ്‌ബി പോസ്റ്റ് വിവാദത്തില്‍  ബിജെപി കൗണ്‍സിലര്‍  എഫ്‌ബി പോസ്റ്റ് വിവാദത്തില്‍  പാലക്കാട്‌ നഗരസഭ  ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്‌ണകുമാര്‍  palakkad muncipality councilor  fb post controversy  face book post  tussle in bjp
ജാതി പറഞ്ഞ്‌ ആശംസ; ബിജെപി കൗണ്‍സിലറുടെ എഫ്‌ബി പോസ്റ്റ് വിവാദത്തില്‍
author img

By

Published : Dec 28, 2020, 3:55 PM IST

Updated : Dec 28, 2020, 5:27 PM IST

പാലക്കാട്‌: ജാതി പറഞ്ഞ്‌ ആശംസ അറിയിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്‌ണകുമാറിന്‍റെ ഭാര്യയും നഗരസഭ കൗണ്‍സിലറുമായ മിനി കൃഷ്‌ണകുമാറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പാലക്കാട്‌ നഗരസഭ അധ്യക്ഷനും ഉപാധ്യക്ഷയ്‌ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജാതി പരാമര്‍ശിച്ചത്. പാലക്കാട്‌ മുന്‍സിപ്പല്‍ വൈസ്‌ ചെയര്‍മാനായി ഇ.കൃഷ്‌ണദാസ് (നായര്‍ സമുദായം) ചെയര്‍പേഴ്‌സണായി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് മിനി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തത്.

എന്നാല്‍ സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി. നഗരസഭയില്‍ ഭൂരിപക്ഷം ലഭിച്ചത് മുതല്‍ അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെ ഒഴിവാക്കി മിനി കൃഷ്‌ണകുമാറിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കൊണ്ട് വരാനുള്ള നീക്കം എതിര്‍ ചേരി പൊളിച്ചു. പകരം പ്രിയ അജയന്‍ എന്ന പുതുമുഖത്തെയിറക്കി. തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപന ദിവസം നഗരസഭ കെട്ടിടത്തിൽ ബിജെപി-ആർഎസ്‌എസ്‌ പ്രവർത്തകർ ജയ്‌ ശ്രീറാം ബാനർ കെട്ടിയത്‌ വിവാദമായിരുന്നു.

Last Updated : Dec 28, 2020, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.