ETV Bharat / state

ബഫര്‍ സോണ്‍; പാലക്കാട്ടെ മലയോര മേഖലകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ - പരിസ്ഥിതി ലോല മേഖല

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങിയ 14 വില്ലേജുകളിലാണ് ഹര്‍ത്താല്‍

ബഫര്‍ സോണ്‍ പ്രഖ്യാപനം  പാലക്കാട് എല്‍ഡിഎഫ് ഹര്‍ത്താല്‍  Palakkad LDF hartal against buffer zone announcement  buffer zone announcement  പരിസ്ഥിതി ലോല മേഖല  പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം
പാലക്കാട്ടെ മലയോര മേഖലകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
author img

By

Published : Jun 21, 2022, 10:49 AM IST

പാലക്കാട്: ജില്ലയിലെ മലയോര മേഖലയില്‍ ചൊവ്വാഴ്‌ച (ജൂണ്‍ 21) എല്‍.ഡി.എഫ് ഹര്‍ത്താല്‍. സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഹര്‍ത്താല്‍. അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങിയ 14 വില്ലേജുകളിലാണ് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ എല്‍.ഡി.എഫിന്‍റെ ഹര്‍ത്താല്‍.

പാല്‍, പത്രം, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നൊഴിവാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ അതിജീവന സദസുകളും നടത്തി.

വിഷയത്തില്‍ നടപടിയെടുക്കും വരെ സമരങ്ങള്‍ നടത്താനാണ് സംഘടനകളുടെ തീരുമാനം.

also read:ബഫര്‍ സോണ്‍; കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തും: കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.