ETV Bharat / state

അടച്ചിട്ട വീട്ടിൽ അഴുകിയ മൃതദേഹം; കൊലക്കേസ്‌ പ്രതിയുടേതെന്ന്‌ സംശയം

author img

By

Published : Jan 20, 2022, 10:09 PM IST

പാലക്കാട് മാത്തൂർ കൂമൻകാട്ടെ വീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഷൈജുവിന്‍റേതെന്നാണ് പൊലീസ് സംശയം

palakkad deadbody found from closed house  Rotten body found from a closed house Mathur palakkad  Body suspected to be that of murder accused found  body of the suspect in the murder case was found  പാലക്കാട് മാത്തൂർ അടച്ചിട്ട വീട്ടിൽ അഴുകിയ മൃതദേഹം  കൊലക്കേസ്‌ പ്രതിയുടേതെന്ന്‌ സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
അടച്ചിട്ട വീട്ടിൽ അഴുകിയ മൃതദേഹം; കൊലക്കേസ്‌ പ്രതിയുടേതെന്ന്‌ സംശയം

പാലക്കാട്: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഷൈജുവിന്‍റേതെന്ന്‌ സംശയിക്കുന്ന മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പാലക്കാട് മാത്തൂർ കൂമൻകാട്ടെ വീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയ്‌ക്കു ശേഷമേ മൃതദേഹം ആരുടേതെന്ന്‌ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന്‌ പൊലീസ്‌ പറഞ്ഞു.

തൂങ്ങി മരിച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനം. 2019 ഫെബ്രുവരിയിൽ മാത്തൂരിലെ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ഷൈജു. 2019 ജൂണിൽ ജാമ്യത്തിൽ ഇറങ്ങി.

തുടർന്ന്‌ ഇയാളെ ആരും കണ്ടിരുന്നില്ല. ഷൈജു കേസിൽ പ്രതിയായതോടെ അമ്മ ചെന്നൈയിൽ ജോലിയുള്ള മൂത്ത മകനോടൊപ്പം താമസം മാറി. വ്യാഴാഴ്ച ചെന്നൈയിൽ നിന്ന്‌ അമ്മയും സഹോദരനും തിരികെയെത്തിയപ്പോൾ വീട്‌ അകത്തുനിന്ന്‌ പൂട്ടിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.

ALSO READ: യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം: എ.കെ.ജി സെൻ്ററിലേക്ക് മാർച്ച്

തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മുറിക്കുള്ളിൽ നിലത്ത്‌ മൃതദേഹം കണ്ടത്‌. തല ഉടലിൽ നിന്ന്‌ വേർപെട്ട മൃതദേഹം പൂർണമായി ദ്രവിച്ച നിലയിലാണ്. ഉത്തരത്തിൽ കുരുക്കിട്ട നിലയിൽ സാരിയും കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഷൈജുവിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യംചെയ്യും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.