പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസറും ഡെപ്യൂട്ടി ഡിഎംഒയു നിരീക്ഷണത്തില്‍. ജില്ല ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരുമായി സമ്പർക്കത്തിൽ വന്ന ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ആളുകൾ നിരീക്ഷണത്തിലായത്. ഇതോടെ ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ പ്രവർത്തനം പകരം സംവിധാനം ഏർപ്പെടുത്തുന്നത് വരെ താൽകാലികമായി നിശ്ചലമാകും.
ജില്ലയിൽ നിലവിൽ 17 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ആശങ്ക ഉള്ളവാക്കുന്നതാണ്. ഇത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.