പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ല ജയിലിൽ ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം കെ.വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കൊയ്‌ത്ത് നടത്തിയ നെല്ല് കഴിഞ്ഞ ജൂൺ 18ന് വിതച്ചത് കെ.വി വിജയദാസ് തന്നെയായിരുന്നു. താൻ വിതച്ച നെല്ല് തനിക്ക് തന്നെ കൊയ്യാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും വിതച്ചവൻ കൊയ്യുമെന്ന പഴമൊഴി ഇവിടെ അന്വർഥമാകുന്നുവെന്നും എംഎൽഎ പറഞ്ഞു. തടവുകാരുടെ അധ്വാനവും വിയർപ്പുമാണ് ജയിലിലെ ഓരോ കൃഷികൾക്കും പിന്നിലെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.
പാലക്കാട് ജില്ല ജയിലിൽ കൊയ്‌ത്തുത്സവം - ജയിലിൽ കൊയ്‌ത്തുത്സവം
തടവുകാരുടെ അധ്വാനവും വിയർപ്പുമാണ് ജയിലിലെ ഓരോ കൃഷികൾക്കും പിന്നിലെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.
![പാലക്കാട് ജില്ല ജയിലിൽ കൊയ്ത്തുത്സവം palakkad district jail palakkad district jail paddy harvesting paddy harvesting jail ജില്ല ജയിലിൽ കൊയ്‌ത്തുത്സവം ജയിലിൽ കൊയ്‌ത്തുത്സവം കെ.വിജയദാസ് എംഎൽഎ കൊയ്‌ത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9084907-thumbnail-3x2-paddy.jpg?imwidth=3840)