പാലക്കാട്: ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നുവന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി ചെന്നൈയിൽ നിന്ന് മെയ് 17നാണ് ജില്ലയിൽ എത്തിയത്. നാട്ടിലെത്തിയ ശേഷം മുതുതല പഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞു വരികെ രോഗലക്ഷണങ്ങൾ കാണപ്പെട്ടതിനാൽ മെയ് 19ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു
പാലക്കാട് ഒരാൾക്ക് കൊവിഡ് - covid news
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21 ആയി