ETV Bharat / state

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ - bjp latest news

നവംബർ പതിനഞ്ചിനാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്

rss worker murder  one more arrested sajith murder  rss sdpi conflict palakkad  political murders in kerala  ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം  പാലക്കാട് ഒരാൾകൂടി അറസ്റ്റിൽ  bjp latest news  സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ കേസ്
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം
author img

By

Published : Dec 24, 2021, 9:07 AM IST

പാലക്കാട് : ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട്, കാമ്പ്രത്ത്​ചളള പുളിയന്തോണി നസീർ (35) ആണ് പിടിയിലായത്. പ്രതികൾക്ക് കൃത്യം നിർവഹിക്കുന്നതിനുള്ള വാഹനവും വാളുകളും നൽകിയത്​ ഇയാളാണെന്ന്​ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

കൃത്യത്തിന് ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കുവാൻ വേണ്ട സഹായങ്ങൾ നൽകിയതും ഇയാ​ളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

ALSO READ മരണം പതിയിരിക്കുന്ന പാണത്തൂർ പരിയാരത്തെ വളവ്; ഇതുവരെ കവര്‍ന്നത് 11 ജീവനുകള്‍

പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്​ അന്വേഷണം ശക്തമാക്കിയതായി എസ്​പി ആർ വിശ്വനാഥ് പറഞ്ഞു. ഗൂഡാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത അഞ്ച് പേരുടെ രേഖാചിത്രം ഉടൻ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊലപാതകം നടന്ന് 40 ദിവസം പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അഞ്ച് പേരുടെ രേഖാചിത്രം പൊലീസ്​ തയ്യാറാക്കുന്നത്​. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

ALSO READ സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.