ETV Bharat / state

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്

ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പിടിയിൽ  ഒരു കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി  one crore worth hashish oil seized  hashish oil seized  malappuram residents arrested
ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
author img

By

Published : Jan 16, 2022, 8:50 AM IST

പാലക്കാട് : ഒരു കോടി രൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ് (27), മുജീബ് റഹ്മാൻ(36) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ശനിയാഴ്‌ച രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ നോർത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ പാഡേരുവിൽ നിന്നാണ്‌ ട്രെയിനിൽ ഹഷീഷ് ഓയിൽ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു.

ALSO READ: കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്

തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും സമാനരീതിയിൽ ലഹരിവസ്‌തുക്കൾ കടത്തിയതായി കണ്ടെത്തി. പ്രതികളിൽ നിന്ന്‌ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലഹരിക്കടത്ത്‌ ഇടപാടുകാരെ കണ്ടെത്താനും ഉറവിടം സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.