ETV Bharat / state

ഓണക്കിറ്റ് വിതരണം നടത്തി - വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂൾ

ശരവണ ട്രസ്റ്റിന്‍റേയും ആദിവാസി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തിയത്.

ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തി
author img

By

Published : Sep 10, 2019, 3:47 PM IST

പാലക്കാട്: ശരവണ ട്രസ്റ്റിന്‍റേയും ആദിവാസി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തി. വി.കെ ശ്രീകണ്‌ഠന്‍ എം.പി ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി. ജാതി-മത-വര്‍ഗീയ ചിന്തകളില്ലാതെയാണ്‌ ഓണം ആഘോഷിക്കുന്നതെന്നും മനുഷ്യരെല്ലാവരേയും ഒറ്റ മനസുകൊണ്ടു കാണുകയാണ്‌ ഓണസന്ദേശമെന്നും വി.കെ ശ്രീകണ്‌ഠന്‍ എം.പി. പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ സഹീര്‍ അധ്യക്ഷത വഹിച്ചു. ശരവണ ട്രസ്റ്റ് കണ്‍വീനര്‍ മോഹന്‍ദാസ്‌ ആമുഖപ്രഭാഷണം നടത്തി. രണ്ടാം വാര്‍ഡ്‌ കൗണ്‍സിലര്‍ വിബിന്‍, റാഫി ജൈനിമേട്‌, സി.ഹരി എന്നിവര്‍ സംസാരിച്ചു.

Intro:സന്നദ്ധ പ്രവര്‍ത്തനം മാതൃകയായ പ്രവര്‍ത്തനമാണെന്ന്‌ വി.കെ ശ്രീകണ്‌ഠന്‍ എം.പി
Body:

ശരവണ ട്രസ്‌ററിന്റെയും ആദിവാസി സംരക്ഷണ സമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ വെച്ചു നടത്തിയ ആദിവാസി കുടുംബങ്ങള്‍ക്കായി നടത്തിയ ഓണക്കിററ്‌ വിതരണവും പൊതു യോഗവും ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്‌ഠന്‍ എം.പി.ജാതിമത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ആഘോഷമാണ്‌ ഓണമെന്നും ശ്രീകണ്‌ഠന്‍ ചൂണ്ടിക്കാട്ടി.ജാതി മത വര്‍ഗീയ ചിന്തകളില്ലാതെയാണ്‌ ഓണം ആഘോഷിച്ചു വരുന്നത്‌.മനുഷ്യരെല്ലാവരേയും ഒററ മനസു കൊണ്ടു കാണുകയാണ്‌ ഓണസന്ദേശമെന്നും ശ്രീകണ്‌ഠന്‍ പറഞ്ഞു.ആദിവാസി വിഭാഗങ്ങള്‍ക്കും ഓണം ഒരു ഉല്‍സവമാക്കി മാററാനാണ്‌ ആദിവാസി സംരക്ഷണ സമിതി പ്രവര്‍ത്തിച്ചു വരുന്നത്‌. ഓണാഘോഷത്തിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ മുന്നോട്ടു വന്ന പ്രവര്‍ത്തകരുടെ സമീപനം ശ്ലാഘനീയമാണ്‌. സാഹോദര്യത്തിന്റെ സന്ദേശമാണ്‌ ഓണം സമൂഹത്തിനു തരുന്ന മികച്ച സന്ദേശമെന്നും ശ്രീകണ്‌ഠന്‍ പറഞ്ഞു.സംഘാടക സമിതി ചെയര്‍മാന്‍ സഹീര്‍ അധ്യക്ഷത വഹിച്ചു.ശരവണ ട്രസ്‌ററ്‌ കണ്‍വീനര്‍ മോഹന്‍ദാസ്‌ ആമുഖ ഭാഷണം നടത്തി. രണ്ടാം വാര്‍ഡ്‌ കൗണ്‍സിലര്‍ വിബിന്‍,റാഫി ജൈനിമേട്‌, സി.ഹരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവർക്ക് ഓണകിറ്റുകൾ വിതരണം ചെയ്‌തു.Conclusion:ഇടിവി ഭാരത് പാലക്കാട്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.