പാലക്കാട്: അട്ടപ്പാടിയിൽ വയോധിക ചികിത്സ ലഭിക്കാതെ മരിച്ചു.മൂച്ചിക്കടവിൽ ഷൺമുഖന്റെ അമ്മ വേലാതാളാണ് വൈദ്യസഹായം ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. രക്തസമ്മർദ്ദം അധികമായി അവശയായ വേലതാളിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. ഡോക്ടറെ വീട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് വഴിയും പാലവും ഇല്ലാത്തതിനാൽ എത്തിപ്പെടാൻ കഴിഞ്ഞില്ല.
അഗളി ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചി കടവ് പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് മുള കൊണ്ട് ഉണ്ടാക്കിയ തൂക്കു പാലത്തിലൂടെയായിരുന്നു ജനങ്ങൾ സഞ്ചരിച്ചിരുന്നത്. എന്നാൽ തൂക്കു പാലത്തിൽ കയറാൻ ഭയന്ന ഡോക്ടർ തിരികെ പോകുകയുമായിരുന്നു. തുടർന്നാണ് വേലാത്താൾ ചികിത്സ ലഭിക്കാതെ മരിച്ചത്.