പാലക്കാട്: വാണിയംകുളം ഇറക്കത്തിൽ വച്ച് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പനയൂർ മിനിപ്പടി പോക്കാട്ടിൽ രായിൻ(65) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു അപകടം.
അപകടത്തില്‍ സാരമായി പരിക്കേറ്റ രായിൻ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ മൈമൂന. മക്കൾ: സുഹറ, സദാത്ത്, ആരിഫ, ആസാദ്. മരുമക്കൾ: ഫൗസിയ, ഷെമീർ, ഫൈസൽ.