പാലക്കാട് : കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സി.എസ് ഔസേപ്പിനെതിരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച് ഐ.പി.സി 304-ാം വകുപ്പ് ചുമത്തുകയായിരുന്നു.
ഫെബ്രുവരി ഏഴിന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വീസ് നടത്തിയ ബസിടിച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ മരിച്ചത്. പാലക്കാട് സ്വദേശി ആദര്‍ശ്(24), കാസര്‍കോട് സ്വദേശി സെബിത്ത് (23) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ.എസ്.ആർ.ടി.സി നേരത്തേ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ALSO READ | പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സിന്‍റെ പരിശീലനം; ഗുരുതര വീഴ്‌ച, ഉദ്യോഗസ്ഥർക്കെതിരെ നടപടി
തുടര്‍ന്ന്, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്നാണ് മരിച്ച സെബിത്തിന്‍റെ സഹോദരന്‍ ശരത് വെളിപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുമുന്‍പ്, യുവാക്കളും കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉള്‍പ്പടെ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.