പാലക്കാട്: പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയില്‍ ഭിന്നത രൂക്ഷം. നിലവിലെ എംഎൽഎ മുഹമ്മദ് മുഹസിന് പകരം ഒകെ സെയ്തലവിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
പന്ത്രണ്ട് അംഗ മണ്ഡലം കമ്മിറ്റിയിൽ ഒൻപതു പേരും സെയ്തലവിയെ പിന്തുണയ്ക്കുന്നവരാണെന്നാണ് വിവരം. നിലവില്‍ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് സെയ്തലവി. സ്ഥാനാർഥി ചർച്ചകൾക്കായി ജില്ലാ സെകട്ടറി കെപി സുരേഷ് രാജിന്‍റെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി ചേരും. ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽ പാർട്ടി സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. പട്ടാമ്പിയിൽ നിന്ന് ഒഴിവാക്കിയാൽ മുഹമ്മദ് മുഹ്സിനെ മണ്ണാർക്കാട് മണ്ഡലത്തില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.