ETV Bharat / state

വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി - പൊലീസ്

ജൂലിയ എന്നറിയപ്പെടുന്ന കാളിയുടെ മൃതദേഹമാണ് ലഭിച്ചത്. ആടു മേയ്ക്കാൻ കാട്ടിൽ പോയ ഇയാളെ കാണാതാവുകയായിരുന്നു.

Missing tribal man's body found  tribal man's body found in a decomposing state  ആദിവാസി യുവാവിന്‍റെ മൃതദേഹം  മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി  മുരുകൻ  പൊലീസ്  ആദിവാസി യുവാവ്
വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
author img

By

Published : Jul 10, 2021, 1:41 AM IST

പാലക്കാട്: വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഷോളയൂർ കടമ്പാറ സ്വദേശി ജൂലിയ എന്നറിയപ്പെടുന്ന കാളി (40)യുടെ മൃതദേഹമാണ് ലഭിച്ചത്. ആടു മേയ്ക്കാൻ കാട്ടിൽ പോയ കാളിയെ കഴിഞ്ഞ നാലാം തീയതി മുതൽ കാണാതാവുകയായിരുന്നു.

ഷോളയൂർ തൈലപ്പാടി ഊരിനോടു ചേർന്നുള്ള വനത്തിൽ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. വിശദമായ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ALSO READ: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; പാറശാലയില്‍ പ്രതിഷേധം

ഈ സംഭവത്തിനു സമാനമെന്നോണം ജൂൺ 26ന് നഞ്ചൻ മകൻ മുരുകനെയും (48) കാണാതായിരുന്നു. എട്ട് ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹവും പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.