ETV Bharat / state

പാലക്കാട് മെഡിക്കല്‍ കോളജ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ - കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍

പാലക്കാട് മെഡിക്കല്‍ കോളജിന് ചികിത്സ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.

K Radhakrishnan on palakkad medical college  K Radhakrishnan  palakkad medical college  LDF Government  കെ രാധാകൃഷ്‌ണന്‍  പാലക്കാട് മെഡിക്കല്‍ കോളജ്  എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം  LDF Government Second Anniversary
പാലക്കാട് മെഡിക്കല്‍ കോളജ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക സമ്മാനം
author img

By

Published : Jan 1, 2023, 10:17 AM IST

Updated : Jan 1, 2023, 11:12 AM IST

പാലക്കാട്: പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സ ഉപകരണങ്ങള്‍ കൂടി സജ്ജമാകുന്നതോടെ ഇവിടെ കിടത്തി ചികിത്സയും ആരംഭിക്കാനാവും.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക സമ്മാനമായി മെഡിക്കല്‍ കോളജ് ആശുപത്രി നാടിന് സമര്‍പ്പിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. ആശുപത്രി, വാര്‍ഡ് ബ്ലോക്കുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഫയര്‍ ആന്‍റ് സേഫ്റ്റി, വൈദ്യുതി സബ് സ്റ്റേഷന്‍, സ്വീവേജ് പ്ലാന്‍റ് എന്നിവയെല്ലാം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ മേല്‍നോട്ടം.

ചികിത്സ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. നിലവില്‍ വകയിരുത്തിയ തുകയ്ക്ക് പുറമെ 20 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. പട്ടികജാതിയില്‍പ്പെട്ട 70 പേര്‍ക്കും രണ്ട് പട്ടിക വര്‍ഗക്കാര്‍ക്കുമുള്‍പ്പെടെ 100 പേര്‍ക്ക് ഇവിടെ എംബിബിഎസിന് പ്രവേശനം ലഭിക്കും.

പിജി കോഴ്‌സുകളും ഉടന്‍ ആരംഭിക്കും. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 70 ശതമാനം സീറ്റ് ഉറപ്പുള്ള ഇന്ത്യയിലെ ഏക മെഡിക്കല്‍ കോളജാണിത്. സേലം കൊച്ചി ദേശീയ പാതയില്‍ കോയമ്പത്തൂര്‍ കഴിഞ്ഞാല്‍ ഹൈവേയിലുള്ള ഏക മെഡിക്കല്‍ കോളജ് ആശുപത്രി കൂടിയാണിത്.

യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.

also read: സജി ചെറിയാനെ വെളുപ്പിച്ചെടുത്തത് ആഭ്യന്തര വകുപ്പെന്ന് കെ.സി വേണുഗോപാല്‍

Last Updated : Jan 1, 2023, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.