ETV Bharat / state

ജില്ലയിലെ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഇപി ജയരാജൻ

പറളിയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്ത് ആര്‍ജിക്കാന്‍ സ്പോര്‍ട്‌സ് ഫെസിലിറ്റി സെന്‍റര്‍ സഹായകമാകുമെന്ന് മന്ത്രി

Palakkad stadium inauguration  EP Jayarajan news  Parali Sports Facility Centre  EP Jayarajan inaugurates stadiums  സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജയരാജൻ  പാലക്കാട് സ്റ്റേഡിയം ഉദ്ഘാടനം  ഇപി ജയരാജൻ വാർത്തകൾ  പറളി സ്പോര്‍ട്‌സ് ഫെസിലിറ്റി സെന്‍റര്‍
ജില്ലയിലെ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഇപി ജയരാജൻ
author img

By

Published : Feb 8, 2021, 10:38 PM IST

പാലക്കാട്: ജില്ലയിലെ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് വ്യവസായ-കായിക-യുവജന കാര്യ മന്ത്രി ഇപി ജയരാജന്‍. സാമൂഹിക പുരോഗതിയുടെ പല ഘടകങ്ങളിലും ലോകത്തിന് മാതൃകയായ കേരളം, കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും മന്ത്രി പറഞ്ഞു. പറളി സ്പോര്‍ട്‌സ് ഫെസിലിറ്റി സെന്‍ററിന്‍റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാവുന്ന കായിക കരുത്താണ് പറളിയിലെ കുട്ടികളുടേത്. സാധാരണ കുടുംബങ്ങളില്‍ നിന്നും എത്തുന്ന ഇവര്‍ സ്വന്തം പ്രയത്നത്തിലൂടെയാണ് രാജ്യത്തെ തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ച് വരുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. പറളിയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്ത് ആര്‍ജിക്കാന്‍ സ്പോര്‍ട്‌സ് ഫെസിലിറ്റി സെന്‍റര്‍ സഹായകമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

കിഫ്ബിയില്‍ നിന്നും 6.937 കോടി രൂപയുടെ അനുമതി ലഭിച്ച പറളി സ്പോര്‍ട്‌സ് ഫെസിലിറ്റി സെന്‍ററിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കായിക വകുപ്പിന്‍റെ കീഴിലാണ് നടക്കുന്നത്. ഫിഫ മാനദണ്ഡ പ്രകാരം സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, പ്രാക്‌ടീസ് പൂള്‍ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. മന്ത്രിക്ക് വേണ്ടി ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സേതുമാധവനും പ്രാക്‌ടീസ് പൂളിന്‍റെ ഉദ്ഘാടനം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പ്രേംകുമാറും നിര്‍വഹിച്ചു. രാത്രികാല മത്സരങ്ങള്‍ക്ക് സഹായകമാകുന്നതിന് ഫ്ളെഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 6 ലെയ്ന്‍ 200 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്‍റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം. പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് താരങ്ങള്‍ക്ക് വലിയ ആശ്വാസവും സഹായവുമാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിന് പുറമെ തൃത്താല ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയവും, കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയവും, ചിറ്റൂര്‍ ഗവ. കോളജിലെ സ്റ്റേഡിയത്തിന്‍റെ ഒന്നാം ഘട്ടവും മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്‌തു. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി തൃത്താല, പറളി, ചിറ്റൂര്‍ സ്റ്റേഡിയങ്ങളും കായികവകുപ്പിന്‍റെ ഫണ്ടില്‍ കോട്ടായി സ്റ്റേഡിയവുമാണ് നിര്‍മിച്ചത്. തൃത്താല ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയുടെ 8.87 കോടി ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനവും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. 6 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് കോര്‍ട്ടുകള്‍ എന്നിവയും രാത്രികാല മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഫ്ളെഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിര്‍മിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്ന് 7 കോടി ചെലവില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, 200 മീറ്റര്‍ 6 ലെയിന്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് പ്രതലത്തില്‍ സജ്ജമാക്കിയ ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകള്‍ മൂന്ന് നിലകളുള്ള ഗ്യാലറി ബില്‍ഡിങ്ങ് എന്നിവയാണ് കോട്ടായി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. ചിറ്റൂര്‍ കോളജില്‍ 5.54 കോടി ഉപയോഗിച്ച് നിര്‍മിക്കുന്ന സ്‌പോട്‌സ് കോംപ്ലക്‌സിന്‍റെ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി സ്വിമ്മിങ്ങ് പൂളാണ് സജ്ജമായത്. ഫുട്‌ബോള്‍ മൈതാനവും അനുബന്ധ സൗകര്യങ്ങളും വൈകാതെ പൂര്‍ത്തിയാക്കും.

പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സേതുമാധവന്‍ അധ്യക്ഷനായി. കായിക യുവജന കാര്യാലയം ചീഫ് എഞ്ചിനീയര്‍ എസ് രാജീവ്, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെടി സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. സഫ്‌ധര്‍ ഷെരീഫ്, പറളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഷമ, പ്രൊജക്‌ട് എഞ്ചിനീയര്‍ ആന്‍റണി ജോസ്, പിടിഎ പ്രസിഡന്‍റ് പിപി ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.