ETV Bharat / state

മിൽമയുടെ ആയുർവേദ വെറ്ററിനറി മരുന്നുകൾ വിപണിയിൽ ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജെ. ചിഞ്ചുറാണി - മിൽമ മലബാർ മേഖല യൂണിയൻ ആയുർവേദിക് സൊസൈറ്റി

സംസ്ഥാനത്തേക്ക് എത്തുന്ന കാലിത്തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

milma Ayurvedic veterinary medicines are available in the market  milma Ayurvedic veterinary medicines  milma Ayurvedic veterinary medicines in the market  milma  മിൽമയുടെ ആയുർവേദ വെറ്ററിനറി മരുന്നുകൾ വിപണിയിൽ  മൃഗസംരക്ഷണം ക്ഷീര വികസന മേഖല  മിൽമ മലബാർ മേഖല യൂണിയൻ  മിൽമ മലബാർ മേഖല യൂണിയന്‍റെ ആയുർവേദ വെറ്ററിനറി മരുന്നുകൾ വിപണിയിലെത്തി ഉദ്ഘാടനം നിർവഹിച്ച് ജെ ചിഞ്ചുറാണി  കാലിത്തീറ്റകളുടെ ഗുണനിലവാരം  അസംസ്‌കൃത വസ്‌തുക്കളുടെ പരിശോധന  മിൽമ മലബാർ മേഖല യൂണിയൻ ആയുർവേദിക് സൊസൈറ്റി  മലബാർ റൂറൽ ഡെവലപ്മെന്‍റ് ഫൗണ്ടേഷൻ
മിൽമയുടെ ആയുർവേദ വെറ്ററിനറി മരുന്നുകൾ വിപണിയിൽ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജെ. ചിഞ്ചുറാണി
author img

By

Published : Jun 13, 2022, 7:53 AM IST

പാലക്കാട് : മിൽമ മലബാർ മേഖല യൂണിയന്‍റെ ആയുർവേദ വെറ്ററിനറി മരുന്നുകൾ വിപണിയിലെത്തി. ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി വിപണനോദ്ഘാടനം നിർവഹിച്ചു. മിൽമ ചെയർമാൻ കെ എസ് മണി അധ്യക്ഷനായിരുന്നു.

സംസ്ഥാനത്തേക്ക് എത്തുന്ന കാലിത്തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മിൽമ കാലിത്തീറ്റയേക്കാൾ വിലകുറച്ച് പല സ്വകാര്യ കമ്പനികളും കാലിത്തീറ്റ വിതരണം ചെയ്‌തുവരുന്നുണ്ട്. ഇവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് അവയിൽ ചേർത്തിട്ടുള്ള അസംസ്‌കൃത വസ്‌തുക്കളുടെ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

Also read: ചൂട്‌ കൂടിയതോടെ പാല്‍ ഉത്പാദനം കുറഞ്ഞു

ക്ഷീരകർഷകരുടെ വിവരങ്ങളടങ്ങിയ സർവേ റിപ്പോർട്ട് മന്ത്രി പ്രകാശിപ്പിച്ചു. എ പ്രഭാകരൻ എംഎൽഎ ക്ഷീര കർഷക ഇൻഷുറൻസ് ധനസഹായ വിതരണം നടത്തി. മലബാർ റൂറൽ ഡെവലപ്മെന്‍റ് ഫൗണ്ടേഷൻ സിഇഒ ജോർജ്‌കുട്ടി ജേക്കബ്, മിൽമ ജനറൽ മാനേജർ കെ സി ജെയിംസ്, വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.

മിൽമ മലബാർ മേഖല യൂണിയൻ ആയുർവേദിക് സൊസൈറ്റിയുമായി സഹകരിച്ച് കർഷകക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിച്ച ‘മലബാർ റൂറൽ ഡെവലപ്മെന്‍റ് ഫൗണ്ടേഷൻ' വഴിയാണ് മരുന്ന്‌ വിതരണം. പശുക്കളിലെ അകിടുവീക്കം, കറവമാടുകളിലെ പനി, വയറിളക്കം, മുലക്കാമ്പിലെ ചർമരോഗം, മുറിവുകൾ, ഈച്ച ശല്യം, ചെള്ള് ശല്യം, ദഹനക്കേട് എന്നിവയ്‌ക്കുള്ള മരുന്നുകളാണ്‌ വിപണിയിലെത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.