ETV Bharat / state

mdma seized: വാളയാറിൽ രണ്ടിടത്തായി 84 ഗ്രാം എംഡിഎംഎ പിടിച്ചു; 2 പേർ അറസ്റ്റിൽ - പാലക്കാട് മയക്കുമരുന്ന് പിടികൂടി

സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ്–പൊലീസ് പരിശോധനയിലാണ്‌ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെ അറസ്റ്റിലായത്.

mdma seized in palakkad district  kerala drug news  വാളയറില്‍ എംഡിഎംഎ പിടിച്ചു  പാലക്കാട് മയക്കുമരുന്ന് പിടികൂടി  mdma seized
mdma seized: വാളയാറിൽ രണ്ടിടത്തായി 84 ഗ്രാം എംഡിഎംഎ പിടിച്ചു; 2 പേർ അറസ്റ്റിൽ
author img

By

Published : Dec 26, 2021, 10:21 AM IST

പാലക്കാട്: വാളയാറിൽ രണ്ടിടത്തായി 25 ലക്ഷം രൂപ വിലമതിക്കുന്ന 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു (mdma seized). രണ്ട്‌ യുവാക്കളെ അറസ്റ്റ്‌ ചെയ്‌തു. സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ്–പൊലീസ് പരിശോധനയിലാണ്‌ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെ അറസ്റ്റിലായത്.

വെള്ളിയാഴ്‌ച പകൽ 11.30ന് വാളയാർ ടോൾപ്ലാസയ്ക്കു സമീപം പൊലീസിന്‍റെ വാഹന പരിശോധനയിലാണ്‌ ആദ്യം 44 ഗ്രാം ലഹരി മരുന്ന് പിടിച്ചത്‌. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് പോയ കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു.

അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി തൃശൂർ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുകരയിൽ ആർ വിഷ്ണുചന്ദ്രനാണ് (26) അറസ്റ്റിലായത്. പൊലീസിനെ വെട്ടിച്ചുപാഞ്ഞ കാറിനെ പിന്തുടർന്നാണ് പിടികൂടിയത്.

കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്‌മസ്–ന്യൂ ഇയർ നിശാപാർട്ടി ലക്ഷ്യമിട്ടാണ് എംഡിഎംഎ കടത്തിയതെന്ന്‌ പ്രതി മൊഴിനൽകി.

also read: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം, പൊലീസിനെ ആക്രമിച്ച് ജീപ്പുകള്‍ കത്തിച്ചു; 150 പേര്‍ കസ്റ്റഡിയില്‍

ഒരു മണിക്കൂറിനുശേഷം വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിനു സമീപം എക്‌സൈസ് നടത്തിയ പരിശോധനയിലാണ്‌ സ്വകാര്യ ബസിൽ കടത്തിയ 40 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തത്‌. കൊച്ചി കണയന്നൂർ മണക്കുന്നം ഉദയംപേരൂർ സ്വദേശി ഷെലിൻ എസ് കരുണിനെ (27) അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന്‌ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച ലഹരി മരുന്നാണ് ഇയാള്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.