ETV Bharat / state

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് എട്ട് വർഷം കഠിനതടവ്

കോഴിക്കോട് സ്വദേശി കാരപറമ്പ് താനാടത്ത് ചമ്പ്രകുന്നത്ത് വീട്ടിൽ രഞ്ജിത് നായരെയാണ് (50) മണ്ണാർക്കാട് പ്രത്യേക ജില്ല കോടതി ശിക്ഷിച്ചത്.

Man sentenced to eight years in prison for burning wife to death  ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി  ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ  പാലക്കാട് ഭാര്യയെ കൊന്നു
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് എട്ട് വർഷം കഠിനതടവ്
author img

By

Published : Mar 31, 2022, 6:04 PM IST

പാലക്കാട്: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ എട്ട് വർഷം കഠിനതടവിന് ശിക്ഷിച്ചു. കോഴിക്കോട് സ്വദേശി കാരപറമ്പ് താനാടത്ത് ചമ്പ്രകുന്നത്ത് വീട്ടിൽ രഞ്ജിത് നായരെയാണ് (50) മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതി ശിക്ഷിച്ചത്. വിയ്യക്കുറുശ്ശി കല്ലമല കൊറിയൻ കോളനിയിലെ ഓമനയെ (30) തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

2011 നവംബർ 11നാണ് കൊലപാതകം നടക്കുന്നത്. വീട്ടിൽ മദ്യപിച്ചെത്തിയ രഞ്ജിത് ഭാര്യ ഓമനയുമായി വഴക്കിട്ടിരുന്നു. ഭർത്താവിനെ പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓമന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമയം നിന്നെ ഞാൻ കത്തിക്കാ മെടീ എന്ന് പറഞ്ഞ് പ്രതി അടുപ്പിൽ നിന്നും തീയെടുത്ത് ഓമനയുടെ ദേഹത്ത് കൊളുത്തി. ഗുരുതരമായി തീ പൊള്ളലേറ്റ ഓമന 2011 ഡിസംബർ 3ന് മരിച്ചു.

Also Read: വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ പിടിയിൽ

മണ്ണാർക്കാട് സ്പെഷ്യൽ ജില്ല കോടതി ജഡ്‌ജ് കെ.എസ് മധുവാണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ പി ജയൻ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.