പാലക്കാട്: മഴ ഇനിയും കനിഞ്ഞില്ലെങ്കിൽ കാർഷിക ആവശ്യങ്ങൾക്കായി മലമ്പുഴ അണക്കെട്ടിനെ ആശ്രയിക്കുന്ന കർഷകര്‍ പ്രതിസന്ധിയിലാകും. 77.5 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 38.5 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം അണക്കെട്ടില്‍ 55 അടിയിലധികം വെള്ളം ഉണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ജലനിരപ്പ് ഇത്രയും കുറയാൻ കാരണം. പാലക്കാട് നഗരസഭയിലേക്കും ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലേക്കും കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും എത്തിക്കുന്നത് മലമ്പുഴ അണക്കെട്ടില്‍ നിന്നാണ്. ഇപ്പോൾ അണക്കെട്ടിലുള്ള വെള്ളം കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാമെങ്കിലും കൃഷി ആവശ്യത്തിനു ഇത് പര്യാപ്തമല്ല. വർഷം രണ്ട് ഘട്ടങ്ങളിലായി കൃഷി നടത്തുന്ന പാലക്കാട് ജില്ലയിൽ, ഒന്നാം ഘട്ടം മഴയെ ആശ്രയിച്ചാണെങ്കില്‍ രണ്ടാംവിള കൃഷിക്ക് പൂർണമായും കർഷകർ ആശ്രയിക്കുന്നത് അണക്കെട്ടിലെ വെള്ളത്തെയാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്താണ് രണ്ടാം വിള കൃഷിക്കാവശ്യമായ വെള്ളം ഡാമിൽ നിന്നും വിതരണം ചെയ്യുക. ജൂലൈ ആദ്യ ആഴ്ചകളിൽ മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന തോതിലേക്ക് ഉയർന്നില്ലെങ്കിൽ കേരളത്തിന്‍റെ നെല്ലറയിൽ ജലസേചനം പ്രതിസന്ധിയിലാകും.
മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ് ശരാശരിയിലും താഴെ; കര്‍ഷകര്‍ ആശങ്കയില്‍ - rainfall
77.5 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 38.5 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം അണക്കെട്ടില്‍ 55 അടിയിലധികം വെള്ളം ഉണ്ടായിരുന്നു.
പാലക്കാട്: മഴ ഇനിയും കനിഞ്ഞില്ലെങ്കിൽ കാർഷിക ആവശ്യങ്ങൾക്കായി മലമ്പുഴ അണക്കെട്ടിനെ ആശ്രയിക്കുന്ന കർഷകര്‍ പ്രതിസന്ധിയിലാകും. 77.5 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 38.5 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം അണക്കെട്ടില്‍ 55 അടിയിലധികം വെള്ളം ഉണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ജലനിരപ്പ് ഇത്രയും കുറയാൻ കാരണം. പാലക്കാട് നഗരസഭയിലേക്കും ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലേക്കും കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും എത്തിക്കുന്നത് മലമ്പുഴ അണക്കെട്ടില്‍ നിന്നാണ്. ഇപ്പോൾ അണക്കെട്ടിലുള്ള വെള്ളം കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാമെങ്കിലും കൃഷി ആവശ്യത്തിനു ഇത് പര്യാപ്തമല്ല. വർഷം രണ്ട് ഘട്ടങ്ങളിലായി കൃഷി നടത്തുന്ന പാലക്കാട് ജില്ലയിൽ, ഒന്നാം ഘട്ടം മഴയെ ആശ്രയിച്ചാണെങ്കില്‍ രണ്ടാംവിള കൃഷിക്ക് പൂർണമായും കർഷകർ ആശ്രയിക്കുന്നത് അണക്കെട്ടിലെ വെള്ളത്തെയാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്താണ് രണ്ടാം വിള കൃഷിക്കാവശ്യമായ വെള്ളം ഡാമിൽ നിന്നും വിതരണം ചെയ്യുക. ജൂലൈ ആദ്യ ആഴ്ചകളിൽ മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന തോതിലേക്ക് ഉയർന്നില്ലെങ്കിൽ കേരളത്തിന്‍റെ നെല്ലറയിൽ ജലസേചനം പ്രതിസന്ധിയിലാകും.
Body:പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ ഇനിയും കനിഞ്ഞില്ലെങ്കിൽ കാർഷിക ആവശ്യങ്ങൾക്കായി മലമ്പുഴ അണക്കെട്ടിനെ ആശ്രയിക്കുന്ന കർഷകരുടെ കാര്യം പ്രതിസന്ധിയിലാകും.
77.5 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 38.5 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 55 അടിയിലധികം വെള്ളം ഡാമിൽ ഉണ്ടായിരുന്നു.
കാലവർഷ മഴ ജൂൺ മാസത്തിൽ
വേണ്ടത്ര ലഭിക്കാത്തതാണ് ജലനിരപ്പ് ഇത്രയും കുറയാൻ കാരണം. പാലക്കാട് നഗരസഭയിലേക്കും ജില്ലയിലെ 6 പഞ്ചായത്തുകളിലേക്കും കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നത് മലമ്പുഴയിൽ നിന്നാണ്. ഇപ്പോൾ അണക്കെട്ടിലുള്ള വെള്ളം കുടിവെള്ള വിതരണത്തിനുതകുമെങ്കിലും കൃഷി ആവശ്യത്തിനു ഇത് പര്യാപ്തമല്ല. വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്ന പാലക്കാട് ജില്ലയിൽ, ഒന്നാം ഘട്ടം മഴയെ ഉപയോഗപ്പെടുത്തിയാണെങ്കിൽ, രണ്ടാംവിള കൃഷിക്ക് പൂർണമായും കർഷകർ ആശ്രയിക്കുന്നത് അണക്കെട്ടിലെ വെള്ളത്തെയാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്താണ് രണ്ടാം വിള കൃഷിക്കാവശ്യമായ വെള്ളം ഡാമിൽ നിന്നും വിതരണം ചെയ്യുക.
സാധാരണ നിലയിൽ ജൂൺ ഒന്നു മുതൽ ജൂലൈ 6 വരെയുള്ള കാലവർഷത്തിൻറ്റെ ഒന്നാം പകുതിയിൽ 577 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം ഇതുവരെ ലഭിച്ചതാകട്ടെ 365 മീറ്റർ മഴയും. ജൂലൈ ആദ്യ ആഴ്ചകളിൽ മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന തോതിലേക്ക് ഉയർന്നില്ലെങ്കിൽ കേരളത്തിൻെ്‌റ നെല്ലറയിൽ ജലസേചനം പ്രതിസന്ധിയിലാകും.
Conclusion:ബി അമൽ ഇ ടി വി ഭാരത് പാലക്കാട്