പാലക്കാട്: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങാണ് ബൊമ്മക്കൊലു. ദേവീ സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി കളിമണ്ണില്‍ മനോഹര ശില്‍പ്പങ്ങള്‍ ഉണ്ടാക്കി ആരാധിക്കുന്നു. ഗണപതി, ശിവൻ തുടങ്ങിയ ശില്‍പ്പങ്ങളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിക്കുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന നവരാത്രിയാഘോഷ ചടങ്ങായ ബൊമ്മക്കൊലു കേരളത്തിൽ പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങളിലാണ് കൂടുതലായി കാണുന്നത്. നവരാത്രിയുടെ ആദ്യ ദിവസം നിർമിക്കുന്ന ബൊമ്മക്കൊലുകൾ മഹാനവമി ദിവസം തലകീഴായി കമിഴ്ത്തി വയ്ക്കുന്നു. പൂജയെടുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. സകല ഐശ്വര്യങ്ങൾക്കും കാരണമാകുമെന്നാണ് ബൊമ്മക്കൊലു ചടങ്ങിന് പിന്നിലെ വിശ്വാസം. വീടുകളിലും മറ്റും ഒരുക്കുന്ന ബൊമ്മക്കൊലുകൾ കാണാന്‍ നിരവധിപേര്‍ എത്തുന്നു.