പാലക്കാട്: ശീയപാതയ്ക്ക് സമീപം മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവില്‍ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇതിനായുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് പൊലീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്‍റെ കുടുംബം കോടതിയെ സമീപിക്കും. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ആരോപണം.
Also Read: അട്ടപ്പാടിക്കായുള്ള കര്‍മപദ്ധതി ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് കെ രാധാകൃഷ്‌ണന്‍
സംസ്ഥാനത്തും പുറത്തുമായി 34 അംഗ അന്വേഷകസംഘം പ്രതികൾക്കായി തെരച്ചില്‍ തുടരുകയാണ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇതുവരെ മൂന്നുപ്രതികൾ അറസ്റ്റിലായി.
പോപ്പുലർഫ്രണ്ട് പ്രവർത്തകരായ കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫർ സാദിഖ് (31), നെന്മാറ അടിപ്പെരണ്ട സ്വദേശി അബ്ദുൾ സലാം (30), ഒറ്റപ്പാലം ചുനങ്ങാട് മനയ്‌ക്കൽ വീട്ടിൽ നിസാർ (നിഷാദ്–-37) എന്നിവരാണ് അറസ്‌റ്റിലായി ജയിലിലുള്ളത്. നവംബർ 15നാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് അക്രമിസംഘം വെട്ടിക്കൊന്നത്.