പാലക്കാട്: പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ഇന്ന് മുതൽ ലോക്ക് ഡൗൺ. മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം. പൊലീസ്, ഫയർഫോഴ്‌സ്, ആശുപത്രികൾ, ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗൺ
കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു