പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങിയ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പറെ പുലി മാന്തി. പുതുപ്പരിയാരം വാര്‍ഡ് മെമ്പർ ഉണ്ണികൃഷ്‌ണനെയാണ് പുലി മാന്തിയത്. ഇയാളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം വെട്ടം തടത്തിൽ ടി.ജി മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടര്‍ന്നാണ് പുലിയുടെ സാന്നിധ്യം പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിക്കൂട് ധോണിയിലെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി.
ഡോക്‌ടര്‍മാര്‍ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തില്‍ വിടാനാണ് ആലോചന.
Also Read: പാലക്കാട് ധോണിയെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി; ആശങ്കയ്ക്ക് വിരാമം