ETV Bharat / state

ഇടത് വലത് മുന്നണി നേതാക്കള്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് നരേന്ദ്ര മോദി - state assembly election news

സംസ്ഥാനത്ത് സമാധാനവും അഭിവൃദ്ധിയും ഉറപ്പ് നല്‍കാന്‍ കഴിയുന്ന ബിജെപി സര്‍ക്കാറിനായി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി.

PM Modi  പാലക്കാട്  പാലക്കാട് പുതിയ വാര്‍ത്തകള്‍  നരേന്ദ്ര മോദി  നരേന്ദ്ര മോദി കേരളത്തില്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ്  state assembly election news  bjp latest news
കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കള്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് നരേന്ദ്ര മോദി
author img

By

Published : Mar 30, 2021, 2:07 PM IST

Updated : Mar 30, 2021, 3:22 PM IST

പാലക്കാട്: കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കള്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് പാര്‍ട്ടികള്‍ സംസ്ഥാനത്ത് നിരവധി തവണ അധികാരത്തിലേറി. എങ്കിലും അവരുടെ നേതാക്കള്‍ ഇപ്പോഴും ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. ഇവരുടെ കീഴില്‍ രാഷ്‌ട്രീയ എതിരാളികള്‍ കൊല്ലപ്പെടുകയും മുറിവേല്‍പ്പെടുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ ഇതിന് അവസാനമുണ്ടാക്കുമെന്നും നരേന്ദ്ര മോദി ഉറപ്പ് നല്‍കി.

ഇടത് വലത് മുന്നണി നേതാക്കള്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് നരേന്ദ്ര മോദി

യുഡിഎഫും എല്‍ഡിഎഫും നാടിന്‍റെ സംസ്‌കാരത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ രാഷ്‌ട്രീയപരമായ വ്യത്യാസങ്ങളുണ്ടാവാമെന്നും എന്നാല്‍ ആക്രമണം സ്വീകാര്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും അഭിവൃദ്ധിയും ഉറപ്പ് നല്‍കാന്‍ കഴിയുന്ന ബിജെപി സര്‍ക്കാറിനായി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Last Updated : Mar 30, 2021, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.