പാലക്കാട്: പട്ടാമ്പി മുതുതല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 15 വാർഡുകളിൽ നിന്നുളള 230 കുടുംബശ്രീകളിൽ നിന്നായി സ്വരൂപിച്ച 57830 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകിയത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു, മുഹമദ് മുഹ്‌സിൻ എം.എൽ.എക്ക് തുക കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം നീലകണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മുതുതല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി - മുതുതല
15 വാർഡുകളിൽ നിന്നുളള 230 കുടുംബശ്രീകളിൽ നിന്നായി സ്വരൂപിച്ച 57830 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകിയത്
കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി