പാലക്കാട്: കൊപ്പം ഗവ.വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ പരിശീലനം പൂർത്തിയായ പ്രഥമ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. വിദ്യാലയത്തിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ഹൈസ്കൂൾ തലത്തിലെ 44 വിദ്യാർഥികളാണ് എസ്‌പിസി പരിശീലനം പൂർത്തിയാക്കിയത്. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് എസ്‌പിസി.
രണ്ടുവർഷത്തെ പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകിയത്. റെസിഡൻഷ്യൽ ക്യാമ്പ്, കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാമ്പയിൻ, നിയമ സാക്ഷരത ക്ലാസുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുക. എട്ടാം ക്ലാസിലാണ് പരിശീലനം ആരംഭിക്കുന്നത്. എസ്‌പിസി ഉദ്യോഗസ്ഥരായ ജയരാജ്, അരവിന്ദാക്ഷൻ, അനസ്, രാധ, ശരത് എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം നടന്നത്.