പാലക്കാട് : എആർ ക്യാമ്പിലെ പൊലീസുകാരന്‍റെ ആത്മഹത്യയിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കുടുംബത്തിന്‍റെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ശിവ വിക്രം മാധ്യമങ്ങളോട്. റിസർവ് എഎസ്‌ഐ റഫീഖ്, ഗ്രേഡ് എഎസ്ഐ, ഹരിഗോവിന്ദ്, സിപിഒ മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, വിശാഖ്, ജയേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
പുതിയ കോട്ടേഴ്‌സിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കുമാറിന്‍റെ മൊബൈൽ ഫോൺ, കോട്ടേഴ്‌സിന്‍റെ താക്കോൽ എന്നിവ തടഞ്ഞു വച്ചു തുടങ്ങിയ കാരണങ്ങൾക്കുമാണ് സസ്‌പെൻഷൻ. ക്യാമ്പിൽ കുമാറിനു നേരെ ജാതി വിവേചനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും എസ് പി പറഞ്ഞു.